Home Featured പുണ്യം പൂങ്കാവനം; പമ്ബാനദി ശുചീകരണത്തില്‍ പങ്കാളിയായി ബാംഗ്ലൂര്‍ സൗത്ത് എംപി തേജസ്വി സൂര്യ‍

പുണ്യം പൂങ്കാവനം; പമ്ബാനദി ശുചീകരണത്തില്‍ പങ്കാളിയായി ബാംഗ്ലൂര്‍ സൗത്ത് എംപി തേജസ്വി സൂര്യ‍

by admin
ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in)
 അപ്ഡേറ്റുകൾക്ക്
 👉 Whatsapp- https://chat.whatsapp.com/JWK504iJoYM11J55JWj2JL
 👉Facebook- https://www.facebook.com/bangaloremalayalimedia/
 👉Telegram- https://t.me/bangaloremalayalinews

ശബരിമല: പമ്ബാനദിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ . പമ്ബ പുണ്യനദിയാണെന്നും തുണിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് അനാചാരമാണെന്നും തേജസ്വി സൂര്യ പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയോടെ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ അദ്ദേഹം ഇന്നലെ രാവിലെയും ദര്‍ശനം നടത്തിയാണ് മലയിറങ്ങിയത്. തുടര്‍ന്നാണ് പമ്ബയിലെത്തി പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി പമ്ബാനദി ശുചീകരണത്തില്‍ പങ്കാളിയായത്.

പമ്ബയില്‍ പുണ്യം പൂങ്കാവനം പദ്ധതിയുടെ ബോധവത്കരണത്തിനായി സ്ഥാപിച്ചിട്ടുള്ള സ്റ്റാളില്‍ വിളക്ക് തെളിയിച്ചാണ് സ്വച്ഛ് ഭാരത് പ്രവര്‍ത്തനം ആരംഭിച്ചത്. പദ്ധതി സ്പെഷ്യല്‍ ഓഫീസര്‍ എസ്.പി. ബിജിമോന്‍, പമ്ബാ കോര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പുണ്യം പൂങ്കാവനം പ്രവര്‍ത്തകര്‍, ആര്‍എഎഫ് സേനാംഗങ്ങള്‍, തീര്‍ഥാടകര്‍ എന്നിവര്‍ പങ്കെടുത്തു.

ബാംഗ്ലൂർ വാർത്തകൾ ,വിശേഷങ്ങൾ ,സർക്കാർ അറിയിപ്പുകൾ ,കോവിഡ് – യാത്ര മാനദണ്ഡങ്ങൾ തുടങ്ങി ഒരു ബാംഗ്ലൂർ മലയാളി അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും അറിയുന്നതിനായി ബാംഗ്ലൂരിലെ ആദ്യത്തെ സമ്പൂർണ മലയാള വാർത്ത ചാനലായ ബാഗ്ലൂർ മലയാളി ന്യൂസിന്റെ ഇൻസ്റ്റാഗ്രാം പേജ് ഫോള്ളോ ചെയ്യുക 😊
👇👇👇👇👇👇👇
https://www.instagram.com/bangalore_malayali_news/

You may also like

error: Content is protected !!
Join Our WhatsApp Group