ദില്ലി: കോണ്‍ഗ്രസ് ഇതര മുന്നണിക്കായുള്ള മമതയുടെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടി. കോണ്‍ഗ്രസിനൊപ്പം തന്നെയാണെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് ഡിഎംകെ. ബിജെപിക്കെതിരെ മമത മികച്ച വിജയമാണ് നേടിയത്. കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളുമായി അവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. അതിലൂടെ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തരൂര്‍ പറഞ്ഞു. രണ്ടര വര്‍ഷം ഇനിയും മുന്നിലുണ്ട്. ഇപ്പോള്‍ എല്ലാ കാര്യങ്ങളും പറഞ്ഞ് തീര്‍ക്കുമെന്ന് കരുതുന്നില്ല. അതിനെല്ലാമുള്ള സമയമുണ്ട്. 2024 മുന്നില്‍ കാണണം എല്ലാവരും. അതിലേക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണം. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 63 ശതമാനം വോട്ടാണ് കഴിഞ്ഞ തവണ ലഭിച്ചത്. എന്നാല്‍ ഇത് 45 പാര്‍ട്ടികള്‍ക്കായിട്ടാണ് ലഭിച്ചത്. 20 ശതമാനം കോണ്‍ഗ്രസിനും ലഭിച്ചു. ബിജെപിക്ക് ആകെ ലഭിച്ചത് 37 ശതമാനം വോട്ടാണ്. അതിനര്‍ത്ഥം പ്രതിപക്ഷം ഒന്നിച്ചാല്‍ ബിജെപി പരാജയപ്പെടുമെന്നാണെന്നും തരൂര്‍ പറഞ്ഞു.
സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രതിപക്ഷ നീക്കങ്ങള്‍ ചുക്കാന്‍ പിടിക്കുമെന്നാണ് സൂചന. കെ ചന്ദ്രശേഖര്‍ റാവു ഇത്തവണയും മൂന്നാം മുന്നണിക്കായി ശ്രമിച്ചെങ്കിലും ഇതും നിരുത്സാഹപ്പെടുത്തിയത് സ്റ്റാലിനാണ്.അദ്ദേഹത്തോട് കോണ്‍ഗ്രസ് മുന്നണയില്‍ ചേരാനാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കെസിആര്‍ ഇതിന് വഴങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസിനൊപ്പം ചേരാനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തുന്നുണ്ട്. പാര്‍ലമെന്റില്‍ യോജിച്ച പോരാട്ടമാണ് ഇപ്പോള്‍ ടിആര്‍എസ് നടത്തുന്നത്. ഇനി നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തെലങ്കാനയില്‍ ഇവര്‍ ഒന്നാകാനും സാധ്യതയുണ്ട്.മമത കോണ്‍ഗ്രസ് വിരുദ്ധ മുന്നണിക്കാണ് ശ്രമിക്കുന്നതെന്ന് നേരത്തെ ശിവസേന വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചില പാര്‍ട്ടികളെ നേരത്തെ തന്നെ കണ്ടുവെച്ചിരുന്നു മമത. പ്രശാന്ത് കിഷോറാണ് ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നത്. അതേസമയം ഒരേസമയം മമതയോടും കെ ചന്ദ്രശേഖര റാവുവിനോടും നോ പറഞ്ഞിരിക്കുകയാണ് സ്റ്റാലിന്‍. ഇവരെല്ലാം കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ഒരു മുന്നണിക്കായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബിജെപിയെ നേരിടുന്നതില്‍ കോണ്‍ഗ്രസിനൊപ്പം ഡിഎംകെയെന്നും, ഇതില്‍ നിന്ന് വ്യതിചലിക്കാനില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
നേരത്തെ കോണ്‍ഗ്രസ് എംപി ടിആര്‍ ബാലു പ്രതിപക്ഷത്തെ ഭിന്നിക്കരുതെന്ന് മമതയോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. മമതയുടെ കണക്കൂട്ടലുകള്‍ ഇങ്ങനെയായിരുന്നു. തമിഴ്‌നാട് വലിയ സംസ്ഥാനമാണ്. 39 സീറ്റുകള്‍ അവിടെയുണ്ട്. കോണ്‍ഗ്രസിനെ ഒഴിവാക്കിയാലും ഈ സീറ്റെല്ലാം ഡിഎംകെയ്ക്ക് ലഭിക്കും. അതും ബംഗാളും തെലങ്കാനയും ചേരുമ്ബോള്‍ തന്നെ 80 സീറ്റിന് മുകളിലുണ്ടാവും. അഖിലേഷ് യാദവും സിപിഎമ്മും കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തുന്നുണ്ട്. കേരളത്തില്‍ സിപിഎം വിജയിക്കുമെന്നും, യുപിയില്‍ അഖിലേഷ് യാദവ് നില മെച്ചപ്പെടുത്തുമെന്ന് മമത ഉറപ്പിക്കുന്നു. ഇക്കാര്യം പ്രശാന്ത് കിഷോറും മമതയെ സൂചിപ്പിക്കുന്നു. ഇങ്ങനെ കോണ്‍ഗ്രസില്ലാതെ തന്നെ 200 സീറ്റിന് മുകളില്‍ നേടുന്ന സഖ്യമുണ്ടാക്കാനും മമതയ്ക്ക് സാധിക്കും. ഈ സാഹചര്യത്തില്‍ മമതയ്ക്ക് പ്രതിപക്ഷത്തെ നയിക്കാം. കോണ്‍ഗ്രസ് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന എല്ലാ സംസ്ഥാനങ്ങളും നിലവില്‍ ജയിക്കാന്‍ സാധ്യതയില്ലാത്തവയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബീഹാര്‍, യുപി, ദില്ലി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, എന്നിവിടങ്ങളില്‍ 2019ന് സമാനമായ ഫലം തന്നെയാണ് ഉണ്ടാവുകയെന്ന് പ്രശാന്ത് അറിയിച്ചിട്ടുണ്ട്. ഇതില്‍ മഹാരാഷ്ട്ര മാത്രമാണ് മാറാന്‍ സാധ്യതയുള്ള ഇടം. ഇവിടെ എന്‍സിപിക്കും ശിവസേനയ്ക്കും നല്ല സാധ്യതയുണ്ടെന്ന് പ്രശാന്ത് മമതയോട് പറഞ്ഞിട്ടുണ്ട്. ഇത് കോണ്‍ഗ്രസിനെ ഒഴിവാക്കാനുള്ള പ്രധാന കാരണം. കോണ്‍ഗ്രസിന്റെ സഖ്യമാണെന്ന് കണ്ടാല്‍ അത് ജയിക്കാനുള്ള സാധ്യത കുറയ്ക്കുമെന്നും മമത പറയുന്നു.
പാര്‍ലമെന്റില്‍ നിലവില്‍ ഏറ്റവും വലിയ മൂന്നാമത്തെ പാര്‍ട്ടിയാണ് ഡിഎംകെ. ബിജെപിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ ഏറ്റവുമധികം സീറ്റുള്ളത് ഡിഎംകെയ്ക്കാണ്. രാഹുല്‍ ഗാന്ധിയെ 2019ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതും സ്റ്റാലിനായിരുന്നു. മമത ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് കൊണ്ട് കാര്യമില്ല. അതുകൊണ്ട് വിചാരിച്ച നേട്ടമുണ്ടാകില്ലെന്ന് ഡിഎംകെ നേതാവ് ബാലു പറയുന്നു. ബിജെപിയെ സഹായിക്കുക മാത്രമാണ് ചെയ്യുക. പ്രതിപക്ഷത്തിന്റെ പൊതു ശത്രു ബിജെപിയായിരിക്കണമെന്നും ബാലു പറയുന്നു. ഡിഎംകെയുടെ പ്ലാന്‍ ഇങ്ങനെയാണ്. സോണിയയും ശരത് പവാറും ചേര്‍ന്ന് ഓരോ പ്രതിപക്ഷ പാര്‍ട്ടികളെയും ഒന്നാക്കുകയാണ് ശ്രമിക്കുക. ഇതിന് തീരുമാനവും ആയിട്ടുണ്ട്. പ്രതിപക്ഷത്തിന് ഒരു നേതാവായിരിക്കണം മുഖമായിരിക്കേണ്ടതെന്ന് ഡിഎംകെ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ഡിഎംകെ പിന്തുണയ്ക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. എന്നാല്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ എതിര്‍പ്പുള്ളതിനാല്‍ അവരെ അനുനയിപ്പിക്കാന്‍ സ്റ്റാലിന്‍ മുന്‍കൈയ്യെടുത്തേക്കും. ഇത്തവണ മറ്റൊരു നേതാവിനെ കാണിച്ച ശേഷം തിരഞ്ഞെടുപ്പിന് ശേഷം കാര്യങ്ങള്‍ തീരുമാനിക്കാം എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
രണ്ട് തവണ പ്രതിപക്ഷം രാഹുലിനെ വെച്ച് പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ പവാറും മമതയും അടക്കമുള്ള അഗ്രസീവ് നേതാക്കള്‍ മുന്നില്‍ നില്‍ക്കട്ടെ എന്നാണ് പ്രതിപക്ഷത്തിന്റെ പൊതു അഭിപ്രായം. രാഹുല്‍ ഇത് അംഗീകരിക്കാനാണ് സാധ്യത. കോണ്‍ഗ്രസ് നേതാവ് ശശി തരൂരും മികച്ച മറുപടി തൃണമൂലിന് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ മുന്നണി സാധ്യമാകുമെന്ന് മമത കരുതേണ്ട. രണ്ടര വര്‍ഷം ഇനിയും ബാക്കിയുണ്ട്. കോണ്‍ഗ്രസുമായി ചേര്‍ന്ന് ആദ്യം മമത പ്രവര്‍ത്തിക്കട്ടെ. രാഹുലിന് നേതൃശേഷിയില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പലപ്പോഴായി പാര്‍ട്ടിക്ക് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട് രാഹുല്‍. കോണ്‍ഗ്രസിലെ ഭൂരിപക്ഷം ആളുകളും രാഹുലിനെ പാര്‍ട്ടി അധ്യക്ഷനായി കാണാന്‍ ആഗ്രഹിക്കുന്നവരാണ്. മമത വലിയ നേതാവ് തന്നെയാണ്. അവര്‍ ബിജെപിക്കെതിരെ നല്ല രീതിയിലാണ് നേരിടുന്നത്. ഒരപാട് ഞാനവരെ ബഹുമാനിക്കുന്നുണ്ട്.യുപിഎയില്‍ മന്ത്രിയായിരുന്നപ്പോള്‍ മുതല്‍ അറിയാം. മുഖ്യമന്ത്രിയെന്ന നിലയിലും അറിയാമെന്ന് തരൂര്‍ പറഞ്ഞു.