ബെംഗളൂരു: വർഷങ്ങൾ നീണ്ട പ്രതിഷേധ നിത്തിനൊടുവിൽ ടാർ ചെയ്ത് നവീകരിച്ച റോഡ് ദിവസങ്ങൾക്കുള്ളിൽ കുത്തിപൊളിച്ച് ജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി). ഒ.ബി ആർ ലേഔട്ട് ആറാം ക്രോസിലെ റോഡാണ് നവീകരിച്ചതിന് പിന്നാലെ പൈപ്പിടാനായി പൊളിച്ചത്.
പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയതോടെ പൊളിക്കൽ താൽക്കാലികമായി നിർത്തിവച്ചു. സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ് ഇവിടുത്തുകാർക്ക്. 3 വർഷം മുൻപു പൈപ്പിടാൻ – പൊളിച്ച് റോഡ് ഏറെ നാളത്തെ പ്രതിഷേധങ്ങൾക്കു ശേഷം ഡിസംബർ ആദ്യവാരമാണ് ബിബിഎംപി ടാർ ചെയ്തത്.
13ന് വീണ്ടും പൈപ്പിടാൻ വേണ്ടി ബിഡബ്ല്യൂ എസ്എസ്ബി റോഡ് പൊളിക്കുകയായിരുന്നു. റോഡ് പൊളിക്കുന്നത് സംബന്ധിച്ച് മുൻകൂട്ടി യാതൊരു അറിയിപ്പും ബിഡബ്ല്യുഎസ്എസ്ബി നൽകിയിരുന്നില്ലെന്നാണ് ബിബി എംപി അധികൃതർ പറയുന്നത്. റോഡ് പൂർണമായും അടച്ചതോടെ ഇവിടെ താമസിക്കുന്നവർക്ക് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ വീടുകളിൽ നിന്ന് പുറത്തേക്കിറക്കാൻ കഴിയാ തെയായി.