
മൈസൂരു; കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി നെയ്യിൽ മായം കലർത്തി വിൽപന നടത്തുന്ന കേന്ദ്രത്തിൽ റെയ്ഡ്. ചാമുണ്ഡിഹിൽസിലെ ഹൊസഹുണ്ടിയിലെ ഗോഡൗണിലാണ് വ്യാജ നെയ്യ് ഉൽപന്ന കേന്ദ്രം പ്രവർത്തിച്ചിരുന്നത്. നിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ ഉപയോഗിച്ച് നെയ്യ് നിർമിച്ച് നന്ദിനിയുടെ പാക്കറ്റിലാക്കിയായിരുന്നു വിൽപന. പ്ലാസ്റ്റിക് പാക്കറ്റുകളും ബോട്ടിലുകളും നിർമിക്കാനുള്ള യന്ത്രങ്ങളും ഒട്ടിക്കാനുള്ള ലേബലുകളും പിടികൂടി.