Home Featured കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയായി കുറച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയായി കുറച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

by കൊസ്‌തേപ്പ്

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടനയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച്‌ വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരെന്നും വില കുറക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്നും ഹൈക്കോടതി വിലയിരുത്തി.

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് കോടതി കത്തയച്ചു. കൂടാതെ കുപ്പിവെള്ളത്തിന്റെ വില നിര്‍ണയത്തിനു പാലിക്കേണ്ട നടപടികള്‍ എന്തൊക്കെയാണെന്ന്‌അറിയിക്കാനും കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. 2018 മേയ് 10 നാണ് സര്‍ക്കാര്‍ കുപ്പിവെള്ളത്തിന്റെ വില കുറച്ചത്. കൂടാതെ കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയും ഉത്തരവിറക്കിയിരുന്നു. തുടര്‍ന്നാണ് കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group