Home covid19 രാജ്യം അപകടാവസ്​ഥയില്‍; മാസ്​ക്​ ധരിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞെന്ന്​ ആരോഗ്യവിദഗ്​ധര്‍

രാജ്യം അപകടാവസ്​ഥയില്‍; മാസ്​ക്​ ധരിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞെന്ന്​ ആരോഗ്യവിദഗ്​ധര്‍

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മാസ്​ക്​ ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതായി ആരോഗ്യ വിദഗ്​ധര്‍. കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ നാം അപകട മേഖലയിലാണെന്നും നീതി ആയോഗ്​ അംഗം ഡോ.വി.കെ. പോള്‍ പറഞ്ഞു. രാജ്യത്ത്​ മാസ്​ക്​ ഉപയോഗിക്കുന്നവരുടെ എണ്ണം 60 ശതമാനത്തില്‍ താഴെയായി. 2020 ഡിസംബറി​നേക്കാള്‍ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും ഇത്​ രണ്ടാം തരംഗത്തിന്​ മുമ്ബുള്ള ഏറ്റവും താഴ്​ന്ന നിലയാണെന്നും ​അദ്ദേഹം പറഞ്ഞു.ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഹെല്‍ത്ത്​ മെട്രിക്​സിന്‍റെ കണക്കുപ്രകാരം വളരെ കുറച്ചുപേര്‍ മാത്രമാണ്​ ഇപ്പോള്‍ മാസ്​ക്​ ശരിയായി ഉപയോഗിക്കുന്നതെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡിന്‍റെ പുതിയ തരംഗത്തിനെ ചില രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. വാക്​സിന്‍ സ്വീകരിച്ചവരിലും രോഗം ബാധിക്കുന്നു. പുതിയ വ​കഭേദമായ ഒമിക്രോണിന്‍റെ വ്യാപനമോ രോഗത്തിന്‍റെ ഗുരുതരാവസ്​ഥയോ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ മാസ്​ക്​ ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കുറയുന്നത്​ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group