ബെംഗളൂരു : ഓമിക്രോൺ ഭീതി നിലനിൽക്കെ സർക്കാർ കൊണ്ട് വന്ന പുതിയ കോവിഡ് മാനദണ്ഡങ്ങൾ അക്ഷരാർത്ഥത്തിൽ ബെംഗളൂരു നിവാസികൾക്കിടയിൽ കടുത്ത അമര്‍ഷത്തിനിടയാക്കിയിരിക്കുകയാണ് .കൂടുതൽ വീക്കെന്റുകളിലും മാളുകളിലും സിനിമ തിയേറ്ററുകളിലും സമയം ചിലവഴിക്കുന്നവരാണ് ബെംഗളൂരു നിവാസികളിൽ അധികവും എന്നാൽ വാക്സിൻ സർട്ടിഫിക്കറ്റ് പരിശോധന നിര്ബന്ധമാക്കിയതോട് കൂടി ഓരോ മാളുകളിലും ഷോപ്പിങ് സെന്ററുകളിലും നീണ്ട കാത്തിരിപ്പ് കടുത്ത അമര്‍ഷത്തിനും വാക് തർക്കങ്ങൾക്കും ഇടയാക്കുന്നു .
“പുറത്തു മാസ്കില്ലാതെ ഇത്രയും പേര് നടക്കുന്നുണ്ടല്ലോ , ഞങ്ങളെന്താ വിദേശ യാത്ര കഴിഞ്ഞു വന്നവരാണോ ? ” തുടങ്ങി ഒട്ടനവധി വിമര്ശങ്ങളോടെയാണ് മാളുകളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ സന്ദർശകർ നേരിടുന്നത് .മാളുകളും തിയേറ്ററുകളും മറ്റു പൊതു ഇടങ്ങളും സന്ദർശിക്കാനാഗ്രഹിക്കുന്നവർ രണ്ടു ഡോസ് വാക്സിൻ ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് കയ്യിൽ കരുതി മാത്രം പുറത്തിറങ്ങാൻ ശ്രമിക്കുക .”സർക്കാർ തീരുമാനമാണ് ഞങ്ങൾക്ക് നടപ്പിലാക്കാതെ വയ്യ ,പൊതു ജനങളുടെ ഗുണത്തിന് വേണ്ടിയാണെന്ന് ഞങ്ങൾ മനസ്സിലാക്കണം ” സെക്യൂരിറ്റി ഉദ്യോഗസ്ഥർ പറയുന്നു