പാനൂർ: തലശേരിമൈസൂരു റെയിൽവേ സർവേക്ക് ചിറക് മുളച്ചു. പാതയുടെ ഹെ ലിബോൺ ഭൂമിശാസ്ത്ര മാപ്പിങ്ങിനുള്ള സർവേയുടെ ഭാഗമായുള്ള ഹെലികോപ് ടർ കല്ലിക്കണ്ടി എൻ എ എം കോളെജ് ഗ്രൗണ്ടിലിറങ്ങി.
ഡിസംബർ ആറിന് മന്ത്രി മുഹമ്മദ് റിയാ സ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പു തുതായി നിർമിച്ച കോളേജ് ഗ്രൗണ്ടിൽ കോപ്റ്ററിറങ്ങിയത്. ജ്യോഗ്രഫിക്കൽ മാപ്പി ങ്ങിനായുള്ള ക്രമീകരണം പൂർത്തിയായ തിന് ശേഷമാണ് ഈ മേഖലയിലെ ഹെ ലിപ്പാഡായ എൻ എ എം കോളേജ് ഗ്രൗ ണ്ടിലെത്തിയത്. സർവേ ഇന്ന് തുടങ്ങും. രാവിലെ എട്ടോടെയാണ് സർവേക്ക് തുട ക്കം കുറിച്ചത്. ഹൈദരാബാദ് ആസ്ഥാന മായ നാഷണൽ ജ്യോഗ്രഫിക് റിസർച്ച് ഇൻ സ്റ്റിറ്റ്യൂട്ടാണ് കൊങ്കൺ റെയിൽവേ കോർ പറേഷനു വേണ്ടി സർവേ ഏറ്റെടുത്തത് ഹെലികോപ്റ്ററിൽ പ്രത്യേകം ഉപകരണ ങ്ങൾ ഘടിപ്പിച്ച് പാതയുടെ അലൈൻമെന്റ് നിശ്ചയിയിച്ച ഭാഗങ്ങളിലൂടെ പറന്നാണ് സർവേ. കഴിഞ്ഞ 17ന് തുടങ്ങാനിരുന്ന സർവേ മഴ കനത്തതിനെ തുടർന്നാണ് വൈകിയത് കാലാവസ്ഥ അനുകൂലമായാൽ 10 ദിവസത്തിനകം സർവേ പൂർത്തിയാക്കാനാണ് തീരുമാനം.