Home Featured കുരുക്കിലാവില്ല, ടോൾ നൽകേണ്ട; വിമാനത്താവളത്തിലേക്ക് ബദൽ റോഡ് ഉടൻ തുറക്കും

കുരുക്കിലാവില്ല, ടോൾ നൽകേണ്ട; വിമാനത്താവളത്തിലേക്ക് ബദൽ റോഡ് ഉടൻ തുറക്കും

by admin

ബെംഗളൂരു • ടോൾ നൽകാതെ വിമാനത്താവളത്തിൽ എത്താവുന്ന ബദൽ റോഡിന്റെ വികസനം 40 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു ബിബിഎംപി.ഹെന്നൂർ മുതൽ ബാംഗ്ലൂർ മെയ്ൻ റോഡ് വരെയുള്ള റോഡ് വികസനത്തിനുള്ള കരാർ നേരത്തെ നൽകിയിരുന്നു. മഴയെ തുടർന്നാണു നിർമാണം നിർത്തിവച്ചിരിക്കുന്നതെന്നു ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ഏതാനും ദിവസങ്ങൾക്കകം ജോലികൾ പുനരാരംഭിക്കും. യലഹങ്ക ബൈപാസ്, ചിക്കജാല വഴിയുള്ള പ്രധാന റോഡിലെ ഗതാഗതക്കുരുക്കും ടോളും ഒഴിവാക്കുന്നതിനാണു ബദൽ റോഡ് ഉപയോഗിച്ചു തുടങ്ങിയത്. കാലക്രമേണ വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ബദൽ റോഡിന്റെ വീതി കൂട്ടിയിരുന്നു. എന്നാൽ കുഴികൾ നിറഞ്ഞു തകർന്ന റോഡിലൂടെയുള്ള യാത്ര ഇപ്പോൾ ദുഷ്കരമാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group