മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായി. സംഭവത്തില്‍ ഇരുമ്ബുപാലം പടിക്കപ്പ് പരിശക്കല്ല് പനവേലില്‍ ഷീബ സന്തോഷിനെയാണ് (36) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പൂജപ്പുര അര്‍ച്ചന ഭവനില്‍ അരുണ്‍കുമാറിനാണ് (27) പരിക്കേറ്റത്. യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പിടി വലിക്കിടെ ഷീബക്കും പൊള്ളലേറ്റിരുന്നെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നില്ല.
നവംബര്‍ 16ന് അടിമാലി ഇരുമ്ബുപാലം ക്രിസ്റ്റ്യന്‍ പള്ളിക്ക് സമീപത്തായിരുന്നു സംഭവം. ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നെങ്കിലും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിരുന്നില്ല.
ഇന്ന് ഷീബയെ മുരിക്കാശ്ശേരി പൂമാംകണ്ടത്തുള്ള ഭര്‍ത്താവിന്‍റെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് ഹോംനഴ്സ് ആയി ജോലി നോക്കിയിരുന്ന ഷീബ രണ്ട് കുട്ടികളുടെ മാതാവാണ്.ഫേസ്ബുക്കിലൂടെയാണ് യുവാവിനെ പരിചയപ്പെട്ടത്. മൂന്ന് വര്‍ഷമായി ഇവര്‍ സൗഹൃദത്തിലായിരുന്നു. എന്നാല്‍ മറ്റൊരു യുവതിയുമായി അരുണ്‍ കുമാറിന്‍റെ വിവാഹാലോചന നടക്കുന്നത് മനസിലാക്കിയ ഷീബ ഇരുമ്ബുപാലത്തേക്ക് വിളിച്ച് വരുത്തുകയും പള്ളിയുടെ സമീപത്ത് വെച്ച് അസിഡ് ആക്രമണം നടത്തുകയുമായിരുന്നു.തനിക്ക് അബദ്ധത്തില്‍ പൊള്ളലേറ്റതാണെന്നാണ് ഷീബ ഭര്‍ത്താവിന്‍റെ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. മരുന്നു വാങ്ങുന്നതിനും ആശുപത്രിയില്‍ പോയിരുന്നില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി.