Home Featured ഓഹരി വിപണിയിലേക്ക് കാലെടുത്തുവെച്ച ആദ്യദിനം പേടിഎം ഓഹരികളില്‍ ‘മടവീഴ്ച്ച’; പ്രതീക്ഷ പോലും നല്‍കാതെ കൂപ്പുകുത്തി

ഓഹരി വിപണിയിലേക്ക് കാലെടുത്തുവെച്ച ആദ്യദിനം പേടിഎം ഓഹരികളില്‍ ‘മടവീഴ്ച്ച’; പ്രതീക്ഷ പോലും നല്‍കാതെ കൂപ്പുകുത്തി

by admin

മുംബൈ: ഓഹരി വിപണിയിലേക്ക് കാലെടുത്തുവെച്ച ആദ്യദിനം തന്നെ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പായ പേടിഎമ്മിന്റെ മാതൃസ്ഥാപനമായ 97 കമ്യൂണിക്കേഷന് കനത്ത തിരിച്ചടി.ഐപിഒയ്ക്ക് ശേഷം ഇന്നാണ് കമ്ബനിയുടെ ഷെയറുകള്‍ ലിസ്റ്റ് ചെയ്തത്. ആദ്യ വ്യാപാര ദിനത്തില്‍ കമ്ബനിയുടെ ഓഹരി 23 ശതമാനം ഇടിഞ്ഞത്. ഇഷ്യു വിലയില്‍ നിന്നും ഒമ്ബത് ശതമാനം ഇടിവോടെ 1,950 രൂപയിലാണ് പേടിഎം വ്യാപാരം ആരംഭിച്ചത്.

തുടര്‍ന്ന് വ്യാപാരം പുരോഗമിച്ചപ്പോള്‍ കമ്ബനിയുടെ ഓഹരികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇന്നത്തെ വ്യാപാരം അവസാനിച്ചപ്പോള്‍ 27 ശതമാനം നഷ്ടത്തോടെ പേടിഎം ഓഹരികള്‍ 1560 രൂപയിലേക്ക് കൂപ്പുകുത്തി. 2010ലാണ് എന്‍ജീനിയറിങ് ബിരുദദാരിയായ വിജയ് ശേഖര്‍ ശര്‍മ്മ പേടിഎമ്മിന് തുടക്കം കുറിച്ചത്.

2016ലെ നോട്ട് നിരോധനത്തിന് പിന്നാലെ പേടിഎം ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.തുടര്‍ച്ചയായ മൂന്നാം സെഷനിലും ഓഹരി സൂചികകളില്‍ ഇടിവ്. ഓട്ടോ, മെറ്റല്‍, ഐറ്റി, ഫാര്‍മ, റിയല്‍റ്റി ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടതോടെയാണ് സൂചികകളില്‍ ഇടിവുണ്ടായത്. സെന്‍സെക്സ് 433.05 പോയ്ന്റ് ഇടിഞ്ഞ് 59575.28 പോയ്ന്റിലും നിഫ്റ്റി 133.90 പോയ്ന്റ് ഇടിഞ്ഞ് 17764.80 പോയ്ന്റിലും ക്ലോസ് ചെയ്തു.ദുര്‍ബലമായ ആഗോള വിപണിയും പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകളും ആഭ്യന്തര വിപണിയെ തളര്‍ത്തി. ഉത്സവകാല വില്‍പ്പന പ്രതീക്ഷിച്ച പോലെ ഉയരാത്തത് ഓട്ടോ മേഖലയ്ക്ക് തിരിച്ചടിയായി. 997 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2252 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 133 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group