![]( https://bangaloremalayali.in/wp-content/uploads/2021/06/join-news-group-bangalore_malayali_news.jpg)
ബെംഗളൂരു : ബിഎംടിസിക്കു പി ന്നാലെ നമ്മ മെട്രോയും നാളെ മു തൽ രാത്രി സർവീസുകൾ പുന രാരംഭിക്കും. നിലവിൽ രാവിലെ 7 മുതൽ രാത്രി 10 വരെയുള്ള മെട്രോ ട്രെയിൻ സർവീസുകൾ 6 മുതൽ 11 വരെയാണ് ദീർഘിപ്പി ച്ചത്. യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണു മെട്രോ റെയിൽ കോർപറേ ഷൻ(ബിഎംആർസി) സർവീസ് സമയം ദീർഘിപ്പിച്ചത്. ബെംഗളു രുവിൽ രാത്രി 10 മുതൽ പുലർ ച്ചെ 5 വരെയുണ്ടായിരുന്ന കർ ഫ്യു നീക്കിയതോടെ ബിഎംടിസി രാത്രി സർവീസുകൾ പുനരാരംഭിച്ചിരുന്നു. മെട്രോ ട്രെയിനു കൾ ദീർഘിപ്പിക്കുന്ന തോടെ ബെംഗളൂരുവിലെ രാത്രി ജീവിതവും സജീവമാകും. കോവി ഡിനു മുൻപു രാവിലെ 5.30 മു തൽ രാത്രി 12.30 വരെയായിരുന്നു സർവീസ്. ദിവസേന 2 മണി ക്കുറോളം ട്രെയിൻ സർവീസ് ദീർ ഘിപ്പിക്കുന്നതോടെ യാത്രക്കാരു ഘിപ്പിക്കുന്നതോടെ യാത്രക്കാരും ടെ എണ്ണവും കൂടുമെന്നാണു പ്രതീക്ഷ. നിലവിൽ 2.7 2.9 ലക്ഷം പേരാണു ദിവസേനമെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. വരും ദിവസങ്ങളിൽ ഇതു 3 ലക്ഷം കടന്നേക്കും. കോ വിഡിനു മുൻപ് ശരാശരി 5 ലക്ഷം പേരാണ് മെട്രോയിൽ യാ ത്ര ചെയ്തിരുന്നത്.
ട്രെയിൻ സമയ ക്രമം ഞായർ ഒഴികെയുള്ള ദിവ സങ്ങളിൽ ബയ്യപ്പനഹള്ളി, കെങ്കേരി, നാഗസന്ദ്ര, സിൽക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങ ളിൽ നിന്നുള്ള ആദ്യ ട്രെയിൻ രാവിലെ 6നു പുറപ്പെടും. ഞാ യറാഴ്ചകളിൽ രാവിലെ 7ന് ആയിരിക്കും ആദ്യ ട്രെയിൻ. • ഇതേ സ്റ്റേഷനുകളിൽ നിന്ന് അവസാനത്തെ ട്രെയിൻ രാത്രി 11നു പുറപ്പെടും. പർ പ്പിൾ ലൈനും(ബയ്യപ്പനഹള്ളി കെങ്കേരി) ഗ്രീൻ ലൈനും (നാഗ സന്ദ സിൽക് ഇൻസ്റ്റിറ്റ്യൂട്ട്) സംഗമിക്കുന്ന മജസ്റ്റിക്കിൽ നിന്നു 4 സ്റ്റേഷനുകളിലേക്കു മുള്ള അവസാന ട്രെയിൻ രാ ത്രി 11.30ന്
![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2021/09/16030556/bangalore_malayali_news_bengaluru-vartha-734x1024.jpg)