![]( https://bangaloremalayali.in/wp-content/uploads/2021/06/join-news-group-bangalore_malayali_news.jpg)
ബെംഗളൂരു: പബ്ബിൽ പാർക്ക് ചെയ്ത കാർ മോഷണം പോയി. അശോകഗറിലെ പബ്ബിൽ പാർക്ക് ചെയ്ത കാറാണ് മോഷണം പോയത്. വാലെറ്റ് പാർക്കിങ് രശീത്ഹാജരാക്കിയ ശേഷമാണ് മോഷ്ടാവ് വാഹനവുമായി കടന്നത്. കാർ ഉടമ സുഹൃത്തുക്കളോടൊപ്പം പബ്ബിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ജീവനക്കാർക്ക് ഉടമ താക്കോൽ നൽകിയിരുന്നു. പിന്നീട് കാർതിരിച്ചടുക്കാൻ പബ്ബിൽ എത്തി വാലറ്റ് പാർക്കിംഗ് സ്റ്റാഫിനോട് കാറിന്റെ താക്കോൽ ചോദിച്ചപ്പോൾ കാർ മോഷണം പോയതായി മനസിലായി. യഥാർത്ഥ വാലറ്റ് പാർക്കിംഗ് രസീത് കാർ ഉടമയുടെ കൈവശം ഉണ്ടായിരുന്നു.തുടർന്നുള്ള അന്വേഷണത്തിൽ 30 വയസ്സ് പ്രായമുള്ള ഒരാൾ വാഹനത്തിന്റെ തീയതിയും നമ്പറും മാറ്റി പഴയ ഹാജരാക്കിയതായി കണ്ടെത്തി. ഇത് സംബന്ധിച്ച് അശോക നഗർ പോലീസിൽ കേസെടുത്തിട്ടുണ്ട്. വാലറ്റ് പാർക്കിംഗ് ജീവനക്കാർ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ രസീതിൽ കൃത്രിമം നടന്നതായി ശ്രദ്ധയിൽപ്പെടുമായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2021/09/16030556/bangalore_malayali_news_bengaluru-vartha.jpg)