Home Featured ‘അയാള്‍ മദ്യപിച്ചിരുന്നു; ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ആക്രമിച്ച മലയാളിയോട് ക്ഷമിച്ച്‌ മക്കള്‍ സെല്‍വന്‍ വിജയ്‍ സേതുപതി

‘അയാള്‍ മദ്യപിച്ചിരുന്നു; ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ആക്രമിച്ച മലയാളിയോട് ക്ഷമിച്ച്‌ മക്കള്‍ സെല്‍വന്‍ വിജയ്‍ സേതുപതി

by admin

ചെന്നൈ: ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ച മലയാളിയോട് ക്ഷമിച്ച്‌ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി.അക്രമിച്ച മലയാളി നന്നായി മദ്യപിച്ചിരുന്നു. ഒരാള്‍ സ്വയം തന്റെ നിയന്ത്രണത്തിലല്ല എങ്കില്‍ ഇങ്ങെയൊക്കെ സംഭവിയ്ക്കുന്നത് സ്വാഭാവികം.

അദ്ദേഹം മാസ്‌ക് വച്ചിരുന്നതിനാലാണ് മദ്യപിച്ച കാര്യം ആര്‍ക്കും മനസ്സിലാവാതിരുന്നത്. അത് വലിയ സംഭവം ഒന്നുമല്ല. വളരെ ചെറിയൊരു പ്രശ്നം ആരോ മൊബൈലില്‍ വീഡിയോ ആയി പകര്‍ത്തി പ്രചരിപ്പിച്ചതിനാലാണ് വലിയ സംഭവമായതെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം വ്യക്തമാക്കി.സംഭവം നടന്നതിന് ശേഷം ഞങ്ങള്‍ അയാളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം അവസാനിച്ചു. അതില്‍പരം വലിയ പ്രശ്നം ഒന്നുമില്ല. ദയവ് ചെയ്ത് ഈ പ്രശ്നം ഇനി വലുതാക്കരുത്. സുരക്ഷ ഉറപ്പാക്കും വിധം സെക്യൂരിറ്റിയെ കരുതുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍, ചുറ്റും ഒരുപാട് ആളുകളെയും കൊണ്ട് നടക്കുന്നത് തനിക്ക് ഇഷ്ടമല്ലന്നും വിജയ് സേതുപതി വ്യക്തമാക്കി.

രണ്ടാഴ്ച്ച മുമ്ബ് ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് മലയാളി യുവാവ് വിജയ് സേതുപതിയെ ആക്രമിച്ചത്. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ജോണ്‍സന്‍ എന്നയാളാണ് മദ്യലഹരിയിലെത്തി ആക്രമിച്ചത്. ഇയാളെ ബെംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group