കല്‍ബുര്‍ഗി: അച്ഛനെ കൊലപ്പെടുത്തിയയാളെ മകന് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ ചിന്ചോളി താലൂക്കിലെ ദേഗ്ളമണ്ടി ഗ്രാമത്തിലാണ് സംഭവം.
മുപ്പത്തിയഞ്ച്കാരനായ രാജ് കുമാറാണ് കൊല്ലപ്പെട്ടത്. പതിനേഴുകാരന്റെ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയായിരുന്ന ഇയാള്‍ അടുത്തിടെയായിരുന്നു ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
*80 രൂപയ്ക്ക് ഡീസല്‍ ലഭിക്കും; അതും ‘ കേരളത്തിനുള്ളില്‍’ തന്നെ*
ജാമ്യത്തിലിറങ്ങിയ രാജ് കുമാര്‍ പതിനേഴുകാരന്റെ കുടുംബത്തെ ശല്യപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. ചൊവ്വാഴ്ച്ച മദ്യപിച്ചെത്തിയ ഇയാള്‍ ഭീഷണി മുഴക്കുന്നതിനിടയില്‍ പ്രകോപിതനായ പതിനേഴുകാരന് ഇയാളെ പിടിച്ചുതള്ളിയതിനുശേഷം വലിയ കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
കൊല്ലപ്പെട്ട രാജ്കുമാര് സ്ഥിരം ശല്യക്കാരനായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ പൊലീസില്‍ നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്താറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത പതിനേഴുകാരനെ താത്ക്കാലികമായി ഷെല്‍ട്ടര്‍ ഹോമില്‍ റിമാന്‍ഡ് ചെയ്തു.