Home Featured കർണാടക:പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം; ഒരാളെ കുത്തി കൊന്നു

കർണാടക:പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം; ഒരാളെ കുത്തി കൊന്നു

by admin

മംഗളൂരു: ദീപാവലിയുടെ ഭാ​ഗമായി പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു.

മംഗളൂരുവില്‍ ബുധനാഴ്ച രാത്രി വെങ്കടേശ്വ അപ്പാര്‍ട്‌മെന്റിലാണ് സംഭവം. വിനായക കാമത്ത് എന്നയാളാണു കൊല്ലപ്പെട്ടത്. കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

അപാര്‍ട്‌മെന്റിലെ കാര്‍ പാര്‍ക്കിങ് സ്ഥലത്തു വച്ച്‌ വിനായക കാമത്ത് പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. അയല്‍വാസിയായ കൃഷ്ണാനന്ദ കിനിയും മകന്‍ അവിനാശും ഇതു ചോദ്യം ചെയ്തു. സംഘര്‍ഷത്തിനൊടുവില്‍ ഇരുവരും ചേര്‍ന്ന് വിനായക കാമത്തിനെ കൊലപ്പെടുത്തുകയായിരുവെന്നു മംഗളൂരു സിറ്റി പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഇയാളുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

കുത്തേറ്റ ഉടനെ വിനായക കാമത്തിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെയും ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. നാല‌് ദിവസം മുമ്ബും നിസ്സാര കാര്യങ്ങളുടെ പേരില്‍ കൃഷ്ണാനന്ദ കിനി വിനായക കാമത്തുമായി തര്‍ക്കിച്ചിരുന്നുവെന്നാണ് വിവരം.

ബന്ദര്‍ പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതികളായ കൃഷ്ണാനന്ദ കിനിയ്‌ക്കെതിരെയും മകന്‍ അവിനാശിനെതിരെയും പൊലീസ് കേസെടുത്തു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group