Home Featured ബംഗളൂരു വിമാനത്താവളത്തില്‍ വിജയ് സേതുപതിക്ക് നേരെ ആക്രമണം; മലയാളി അറസ്റ്റിൽ

ബംഗളൂരു വിമാനത്താവളത്തില്‍ വിജയ് സേതുപതിക്ക് നേരെ ആക്രമണം; മലയാളി അറസ്റ്റിൽ

by admin

ബെംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ വിജയ് സേതുപതിക്ക് നേരെ ആക്രമണം നടന്ന സംഭവത്തില്‍ പ്രതിയെ പിടികൂടി.

ബെംഗളൂരു മലയാളിയായ ജോണ്‍സണ്‍ എന്നയാളാണ് താരത്തെ അക്രമിച്ചത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വച്ചുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ എത്തിയത്.

കോവാക്സിന്​ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

അംഗരക്ഷകര്‍ തടഞ്ഞ് മാറ്റിയതുകൊണ്ടാണ് താരത്തിന് മര്‍ദ്ദനം ഏല്‍ക്കാതിരുന്നത്. വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്ക് മര്‍ദ്ദനമേറ്റു. ജോണ്‍സണ്‍ മദ്യപിച്ചിരുന്നു. ഇയാളെ സിഐഎസ്‌എഫ് പിടികൂടി പോലിസിന് കൈമാറി. കേസിന് താല്‍പ്പര്യമില്ലെന്ന് വിജയ് സേതുപതി അറിയിച്ചെങ്കിലും ആക്രമണ സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പോലിസ് വ്യക്തമാക്കി.

വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് നടക്കുകയായിരുന്നു വിജയ് സേതുപതി. ജോണ്‍സന്‍ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പുറകില്‍ ചവിട്ടുന്നതായിരുന്നു ദൃശ്യങ്ങളില്‍ ഉള്ളത്. അപ്രതീക്ഷിത ആക്രമണത്തിനിടെയുണ്ടായ തിക്കുതിരക്കുകള്‍ക്കിടയില്‍ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

ആധാര്‍ ദുരുപയോഗം ചെയ്താല്‍ ഒരു കോടി രൂപ പിഴ; നിയമം ഭേദഗതി ചെയ്തു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group