ബംഗളൂരു: ചിക്കബെല്ലാപുരയില്‍ 11കാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ഞായറാഴ്ച രാവിലെ ചിക്കബെല്ലാപുരയിലെ ഷിദലഘട്ടയിലാണ് സംഭവം. ഷിദലഘട്ടയിലെ ഉര്‍ദു ഹയര്‍ പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഖലന്ദര്‍ ഖാന് (11) ആണ് മരിച്ചത്. കൂലിപണിക്കാരനായ പിതാവ് വീട്ടില്‍നിന്നും രാവിലെ പുറത്തുപോയപ്പോഴായിരുന്നു സംഭവം.
*വൈറ്റിലയില്‍ കാറപകടം; മുന്‍ മിസ് കേരളയും റണ്ണറപ്പും മരിച്ചു*
വീട്ടില്‍നിന്നും പുറത്തിറങ്ങിയ കുട്ടിക്കുനേരെ 20ലധികം തെരുവുനായ്ക്കള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. സമീപവാസികള്‍ ഒാടിയെത്തിയെങ്കിലും തെരുവുനായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ രക്ഷിക്കാനായില്ല.
ശരീരം നായ്ക്കള്‍ കടിച്ചുപറച്ച നിലയിലായിരുന്നു. വസ്ത്രങ്ങളും കീറിമുറിച്ചിരുന്നു. സംഭവത്തില്‍ പ്രാദേശിക ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ഗ്രാമവാസികള്‍ രംഗത്തെത്തി. തെരുവുനായ് ശല്യം പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.