Home Featured മംഗളൂരുവിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസ്‌ സര്‍വീസ്‌ നവമ്ബര്‍ ഒന്ന് മുതൽ പുനരാരംഭിക്കും

മംഗളൂരുവിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസ്‌ സര്‍വീസ്‌ നവമ്ബര്‍ ഒന്ന് മുതൽ പുനരാരംഭിക്കും

by admin

കോവിഡ്‌ നിയന്ത്രണം കര്‍ക്കശമാക്കിയതോടെ നിര്‍ത്തിയ മംഗളൂരുവിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസ്‌ സര്‍വീസ്‌ നവമ്ബര്‍ ഒന്നിന്‌ തുടങ്ങും.

കേരളത്തിന്റെ 26 ബസും കര്‍ണാടകയുടെ 30 ബസുമാണ്‌ ഓടുക. കേരളത്തിന്റെ 23 ബസ്‌ രാവിലെയും മൂന്ന്‌ ഉച്ചയ്‌ക്ക്‌ ശേഷവും ഉണ്ടാകും. രാവിലെ ആറുമുതലായിരിക്കും സര്‍വീസ്‌.

കോവിഡിന്‌ മുമ്ബ്‌ കേരളത്തിന്റെ 40 ബസും കര്‍ണാടകയുടെ 43 ബസുമാണ്‌ ഓടിയിരുന്നത്‌. സംസ്ഥാനത്ത്‌ ഒന്നുമുതല്‍ 950 സര്‍വീസ്‌ ആരംഭിക്കാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്‌. ഇതില്‍ കൂടുതലും കാസര്‍കോടിനാണ്‌ ലഭിക്കേണ്ടത്‌. അങ്ങനെയെങ്കില്‍ മംഗളൂരുവിലേക്ക്‌ കൂടുതല്‍ ബസുണ്ടാകും. സുള്ള്യ, പുത്തൂര്‍ എന്നിവിടങ്ങളിലേക്കും അധിക ബസുണ്ടാകും.

ബെംഗളൂരു: ഒരു രാജ്യം, ഒരു കാർഡ് എന്ന പദ്ധതിയുമായി നമ്മ മെട്രോ; ക്യുആർ കോഡ് ടിക്കറ്റിംഗ് ഉടൻ

കാസര്‍കോട്‌ ഡിപ്പോയില്‍ നിന്നുള്ള ബസിനെ ആശ്രയിക്കുന്നവരുടെ എണ്ണം നിലവില്‍ വര്‍ധിച്ചിട്ടുണ്ട്‌. 44,000 യാത്രക്കാര്‍ പ്രതിദിനം പ്രധാന റൂട്ടുകളായ തലപ്പാടി, കണ്ണൂര്‍, കാഞ്ഞങ്ങാട്‌, പഞ്ചിക്കല്‍, അടുക്കസ്ഥല എന്നിവിടങ്ങളിലേക്ക്‌ യാത്ര ചെയ്യുന്നുണ്ട്‌. 90 സര്‍വീസ്‌ നടത്തുന്ന സമയത്ത്‌ 53,000 യാത്രക്കാരുണ്ടായിരുന്നു. വരുമാനത്തിലും വലിയ വര്‍ധനവുണ്ടായി. തിങ്കളാഴ്‌ച 10.45 ലക്ഷം രൂപ ലഭിച്ചു. ചൊവ്വാഴ്‌ച 9.68 ലക്ഷം രൂപ കിട്ടി. പകുതി വരുമാനവും തലപ്പാടി റൂട്ടില്‍ നിന്നാണ്‌. മംഗളൂരു ബസ്‌ തലപ്പാടി വരെയും സുള്ള്യ പഞ്ചിക്കല്‍ വരെയും പുത്തൂര്‍ അടുക്കസ്ഥല വരെയുമാണ്‌ നിലവില്‍ ഓടുന്നത്‌. പൂര്‍ണ സര്‍വീസ്‌ ആരംഭിക്കുന്നതോടെ വരുമാനം വര്‍ധിക്കും. നിലവില്‍ 60 ബസ്‌ കാസര്‍കോട്‌ ഡിപ്പോയില്‍ നിന്ന്‌ സര്‍വീസ്‌ നടത്തുന്നു.

ഇരുചക്ര വാഹനത്തിൽ ഇനി കുട്ടി ബെൽറ്റ് നിർബന്ധമാകും

മലയോരത്ത് നാളെ തുടങ്ങും കാഞ്ഞങ്ങാട്‌ കോവിഡ്‌ കാലത്ത്‌ കാഞ്ഞങ്ങാട്‌ ഡിപ്പോ നിര്‍ത്തിയ കെഎസ്‌ആര്‍ടിസി മലയോര സര്‍വീസ്‌ വെള്ളിയാഴ്‌ച തുടങ്ങും.രാവിലെ 7.10ന്‌ കാഞ്ഞങ്ങാട്‌ — ചെറുവത്തൂര്‍, 8.30ന്‌ ചെറുവത്തൂര്‍ ചീമേനി–മൗക്കോട്‌ എളേരി–പുങ്ങംചാല്‍, 10.30ന്‌ പുങ്ങംചാല്‍–വെള്ളരിക്കുണ്ട്‌–ഭീമനടി–നീലേശ്വരം– കാഞ്ഞങ്ങാട്‌, 1.40ന്‌ കാഞ്ഞങ്ങാട്‌–നിലേശ്വരം–എളേരി- പുങ്ങംചാല്‍–മാലോം, 3.-50ന്‌ മാലോം– പുങ്ങംചാല്‍–മൗക്കോട്‌ ചീമേനി–ചെറുവത്തൂര്‍, 5.40ന്‌ ചെറുവത്തൂര്‍–കാഞ്ഞങ്ങാട്‌ സര്‍വീസുകളും ശനിയാഴ്‌ച മുതല്‍ വൈകിട്ട്‌ 3.30ന്‌ കാസര്‍കോട്‌ — എരിഞ്ഞിപ്പുഴ– കുറ്റിക്കോല്‍– മാലക്കല്ല്‌ –പാണത്തൂര്‍ ബസ്‌ സര്‍വീസ്‌ നടത്തും.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group