
ബെംഗളൂരു ; സ്മാർട്ട് സിറ്റി റോഡുകളിൽ വെള്ളം ഒഴുകി പ്പോകാൻ സ്ഥാപിച്ച ഓവുചാലുകൾ റോഡിനു മുകളിലായതു വെള്ളക്കെട്ട് രൂക്ഷമാക്കുന്നു. നേരത്തെ നടപ്പാതയോട് ചേർന്നായിരുന്നു മഴവെള്ളം ഒഴുകിപ്പോകാനുള്ള ചാലുകൾ സ്ഥാപിച്ചിരുന്നത്. നവീകരിച്ച പ്പോൾ റോഡിൽ തന്നെ ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിച്ച് വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കി.
തുടർച്ചയായ മഴയും വാഹനങ്ങൾ കയറിയിറങ്ങിയും കാരണം ഇവിടങ്ങളിലെ ടാർ പൊളി ഞ്ഞതോടെ പലയിടത്തും ഗ്രില്ലു കൾ റോഡിൽ ഉയർന്ന് നിൽ ക്കുകയാണ്.ഇതോടെ വെള്ളം ഓവുചാലി ലേക്ക് വീഴാതെ ഇടറോഡുകളി ലേക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും ഒഴുകി യെത്തുകയാണ്.
നേരത്തെ റോഡിൽ വെള്ള കെട്ടുണ്ടാകുമ്പോൾ ട്രാഫിക് പൊലീസും സമീപത്തെ വ്യാപാ രികളും ചേർന്ന് നടപ്പാതയിലെ തടസ്സങ്ങൾ നീക്കി ഒഴുക്കിവിടാ നാണ് ശ്രമിച്ചിരുന്നത്.എന്നാൽ ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിച്ച് പുതിയ റോഡുക ളിൽ ഒന്നും ചെയ്യാൻ കഴിയില്ല.
മാലിന്യം ഗ്രില്ലുകൾക്ക് മുക ളിൽ അടിഞ്ഞുകൂടുന്നതോടെ വെള്ളം റോഡിൽ തന്നെ കെട്ടി കിടക്കുകയാണ്. നടപ്പാതയു ടെ ഓരത്ത് ചെടികൾ വച്ചുപിടി പ്പിക്കാൻ ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് വേർതിരിച്ചതും വെള്ളക്കെട്ടിന് ഇടയാക്കുന്നുണ്ട്
