ബെംഗളൂരു:കോവിഡ് സാഹചര്യം മുൻനിർത്തി നവരാത്രി പൂജാ ആഘോഷം സംബന്ധിച്ച സുരക്ഷാനിയന്ത്രണങ്ങൾ ബിബിഎംപി പുറത്തിറക്കി.11 മുതൽ 15 വരെ നടക്കുന്ന ആഘോഷങ്ങളിൽ പ്രധാനമായും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും സുരക്ഷാ മുൻകരുതലുകൾ പാലിക്കാനുമാണിത്.
ദുർഗാ പൂജ നടക്കുന്ന ഇടങ്ങളിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല.
പൂജാ കർമങ്ങളുടെ ഭാഗമാ യി മധുരം, പുഷ്പഫലാദികൾ തുടങ്ങിയവയുടെ വിതരണം നിരോധിച്ചിട്ടുണ്ട്.
സംഘടനകളും അപ്പാർട്മെന്റ് അസോസിയേഷനുകളും മറ്റും സുരക്ഷാനിയന്ത്രണങ്ങൾ കർശ നമായി ഉറപ്പാക്കണം.
പൂജയ്ക്കായി പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ദുർഗാ വിഗ്രഹങ്ങൾക്കു 4 അടിയിൽ കൂടുതൽ ഉയരം പാടില്ല. ഇതിനു മുന്നോടിയായി അതതു ബിബിഎംപി സോണുകളുടെ ജോയിന്റ് കമ്മിഷണർമാരുടെ അനുമതി തേടണം.
പൂജായിടങ്ങൾ അണുമുക്തമാക്കിയിരിക്കണം.
പുഷ്പാജലിയും മറ്റു നടത്താൻ കൃത്യമായ അകലം പാലിച്ച് നടത്തണം