ബെംഗളൂരു • ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതിനെ തുടർന്നു ഗാന്ധി നഗറിലെ ഹോട്ടലിന് ഉപഭോക്തൃ കോടതി 55000 രൂപ പിഴ വിധിച്ചു. ബെംഗളൂരുവിലെ അഭിഭാഷകനായ കെ.എം.രാജണ്ണ നൽകിയ ഹർജിയിലാണിത്. 2016 സെപ്റ്റംബർ 15ന് ദോശയ്ക്കൊ പ്പം ഓർഡർ ചെയ്ത ഗുലാബ് ജാ മുനിൽ നിന്നു പാറ്റയെ കണ്ട ത്തിയെന്നാണു പരാതി. ഇതിന്റെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോൾ, ഹോട്ടൽ ജീവനക്കാരൻ മൊ ബൈൽ ഫോൺ തട്ടിപ്പറിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
previous post