ബംഗളുരു :വസ്തു നികുതി അടക്കുന്നതിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ നടപടി എടുക്കാൻ നിർദേശവുമായി ബിബിഎംപി ചീഫ് കമ്മീഷ്ണർ ഗൗരവ് ഗുപ്ത.
ബിബിഎംപിയിലെ എട്ട് സോണുകളിൽ നിന്നായി നികുതി അടക്കാത്തവരിൽ നിന്ന്അവ വാങ്ങിയെടുക്കാനാണ് നിർദേശം പുറത്ത് വന്നിട്ടുള്ളത്.
നടപ്പു വർഷം 4000 കോടി നികുതി സമാഹരിക്കൽ എന്ന ലക്ഷ്യത്തിൽ ഈ മാസം 23 വരെ 2141 കോടിയാണ് പിരിച്ചെടുത്തിട്ടുള്ളത്. എന്നാൽ ലക്ഷ്യമിട്ടതിന്റെ വെറും 53% മാത്രമാണിത്.
മഹാദേവപുര സോണിലാണ് ഏറ്റവും കൂടുതൽ നികുതി ലഭിച്ചത് , 524 കോടിയാണ് ഇവിടെ നിന്നും ലഭിച്ചത്. റവന്യൂ ഉദ്യോഗസ്ഥർ നികുതി മുടക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ചീഫ് കമ്മീഷ്ണർ നിർദേശം നൽകി.
നടപ്പു വർഷം 4000 കോടി നികുതി സമാഹരിക്കൽ എന്ന ലക്ഷ്യത്തിൽ ഈ മാസം 23 വരെ 2141 കോടിയാണ് പിരിച്ചെടുത്തിട്ടുള്ളത്. എന്നാൽ ലക്ഷ്യമിട്ടതിന്റെ വെറും 53% മാത്രമാണിത്.
മഹാദേവപുര സോണിലാണ് ഏറ്റവും കൂടുതൽ നികുതി ലഭിച്ചത് , 524 കോടിയാണ് ഇവിടെ നിന്നും ലഭിച്ചത്. റവന്യൂ ഉദ്യോഗസ്ഥർ നികുതി മുടക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ചീഫ് കമ്മീഷ്മർ നിർദേശം നൽകി.