മൈസൂരു:ദസറയ്ക്ക് മുന്നോടി യായി സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കാനുള്ള നടപടിയുമാ യി സിറ്റി പൊലീസ്. അംബാവിലാസ് കൊട്ടാരം, മൃഗശാല, ചാമു ണ്ഡിഹിൽസ് എന്നിവിടങ്ങളിലെ സിസിടിവി ക്യാമറകളുടെ പരിശോധന പൂർത്തിയായി.
തകരാറിലുള്ള ക്യാമറകൾ മാറ്റി പുതിയത് സ്ഥാപിച്ചു. ലോഡ്ജുകളിലും ഹോട്ടലുകളിലും മുറിയെടുക്കുന്നവരിൽ നിന്ന് തിരിച്ചറിയൽ രേഖ കൾ നിർബന്ധമായും വാങ്ങണമെന്ന് ഉടമകൾക്ക് കർശന നിർദേശം നൽകിയതായി സിറ്റി പൊലീ സ് കമ്മിഷണർ ചന്ദ്രഗുപ്ത പറഞ്ഞു