ബെംഗളൂരു • ബിഎംടിസി കരാർ അടിസ്ഥാനത്തിൽ ഇറക്കുന്ന ഇലക്ട്രിക് ബസുകളിൽ ആദ്യ ത്തേത് ഇന്നു ബെംഗളൂരുവിലെ ത്തും. യുപി മഥുരയിലെ ജെബി എം നിർമാണ പ്ലാന്റിൽ നിന്ന് ഈ ബസുമായി ബുധനാഴ്ച രാത്രി യാണ് ട്രെയ്ലർ ബെംഗളൂരുവി ലേക്കു പുറപ്പെട്ടത്. ബെംഗളൂരു സ്മാർട് സിറ്റി പദ്ധതിയിൽ പെടുത്തി 90 നോൺ എസി ഇ-ബസു കൾ ഇറക്കാൻ എൻടിപിസി വി ദ്യുത് വ്യാപാർ നിഗം ലിമിറ്റഡിനാണ് കരാർ ലഭിച്ചത്. ഇതിൽ പരീക്ഷണ സർവീസ് നടത്തുന്നതിനുള്ള ബസ് ആണ് ഇന്നെത്തുക.
9 മീറ്റർ നീളമുള്ള ബസിൽ 30 35 പേർക്ക് ഇരുന്നു യാത്ര ചെയ്യാനാകും. മിനി ബസ് ആയതിനാൽ ഇടറോഡുകളിലൂടെയും സർ സ് നടത്താനാകും. ഒരു കിലോമീ റ്റർ സർവീസ് നടത്താൻ 51 രൂപ യാണ് ബിഎംടിസി നൽകുക. പരീക്ഷണ സർവീസ് വിജയകര മായാൽ വർഷാവസാനത്തോടെ ഘട്ടംഘട്ടമായി ബാക്കി ഇ-ബസു കളും ഇറക്കും. ബസുകൾ ചാർജ് ചെയ്യാൻ ഡിപ്പോകളിൽ ചാർജി ങ് സ്റ്റേഷനുകൾ സജ്ജമാക്കും. ഡ്രൈവറെയും കരാർ കമ്പനി ഏർപ്പെടുത്തും. ഡീസൽ നോൺ എസി ബസുകളിലെ അതേ നിര ക്കായിരിക്കും ഇ-ബസുകളിലും ഈടാക്കുക.