Home Featured 2020ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

2020ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

by admin

ന്യൂഡല്‍ഹി: 2020ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഐഐടി ബോംബെയില്‍നിന്ന് ബിരുദം നേടിയ ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്. 761 ഉദ്യോഗാര്‍ഥികളാണ് ഇത്തവണ യോഗ്യത നേടിയത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ബോംബെയിലെ ബിടെക് (സിവില്‍ എഞ്ചിനീയറിംഗ്) ബിരുദധാരിയായ ശുഭം കുമാറാണ് പട്ടികയില്‍ ഒന്നാമത്. ആന്ത്രോപോളജി തന്റെ ഓപ്ഷണല്‍ വിഷയമായി എടുത്താണ് അദ്ദേഹം യോഗ്യത നേടിയത്.

ജാഗൃതി അവസ്തിയാണ് രണ്ടാം സ്ഥാനത്ത്. സാമൂഹ്യശാസ്ത്രം ഐച്ഛിക വിഷയമായി എടുത്താണ് അവസ്തി ഈ നേട്ടം കൈവരിച്ചത്.ഭോപ്പാലിലെ മണിറ്റില്‍ നിന്ന് ബി.ടെക് (ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ്) ബിരുദധാരിയായിരുന്നു.

തൃശ്ശൂര്‍ കോലഴി സ്വദേശിനിയായ മീര കെ ആറാം റാങ്ക് നേടി. മിഥുന്‍ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ 14ാം റാങ്കും സ്വന്തമാക്കി. പി ശ്രീജ 20, അപര്‍ണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധന്‍ 57, അപര്‍ണ്ണ എം ബി 62 ,പ്രസന്നകുമാര്‍ 100, ആര്യ ആര്‍ നായര്‍ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖര്‍ 145, എ ബി ശില്പ 147, രാഹുല്‍ എല്‍ നായര്‍ 154, രേഷ്മ എഎല്‍ 256, അര്‍ജുന്‍ കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍. റാങ്ക് പട്ടികയിലെ ആദ്യ പത്ത് പേരില്‍ ആറു പേര്‍ വനിതകളാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group