ബെംഗളൂരു :മാസങ്ങളായി അടച്ചിട്ടിരുന്ന സ്കൂളിനു സമീപം മാലിന്യം തള്ളൽ കേന്ദ്രമായതോടെ ദുർഗന്ധം സഹിക്കാനാകാതെ വിദ്യാർഥികളും അധ്യാപകരും. കെആർപുരം ദേവസന്ദ ഗവ.ഉർദു സ്കൂളിലെ എഴുപതോളം വിദ്യാർഥികളാണ് അനധികൃത മാലിന്യം തള്ളലിന്റെ ദുരിതമനുഭവി ക്കുന്നത്.
സ്കൂളിനു സമീപത്തെ സ്വകാര്യ ഭൂമിയിലാണ് മാലിന്യം കുന്നു കൂടിയത്. വിദ്യാർഥികൾ കളിക്കാൻ ഉപയോഗിച്ചിരുന്ന ഗ്രൗണ്ട് ആണിത്. കോവിഡിനെ തുടർന്നു സ്കൂൾ അടച്ചതോടെയാണ് ഇവി ടെ മാലിന്യം തള്ളൽ വ്യാപകമായതെന്നു പ്രദേശവാസികൾ പറ ഞ്ഞു.