Home Featured ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ബംഗളൂരുവിൽ വീണ്ടും കനത്ത മഴ.

ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ബംഗളൂരുവിൽ വീണ്ടും കനത്ത മഴ.

by admin

മഴയിൽ മുങ്ങി നഗരംബെംഗളൂരു ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ബംഗളൂരുവിൽ വീണ്ടും കനത്ത മഴ. ഞായറാഴ്ച രാത്രി തുടങ്ങിയ മഴ ഇന്നലെ പകലും തുടർന്നതു ജനജീവിതത്തെ സാരമായി ബാധിച്ചു. ജയമഹൽ എക്സ്റ്റൻഷിനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്നു കാറിനു മുകളിലേക്കു മരം കടപുഴകി വീണു.

ആളപായമുണ്ടായില്ല. പകൽ മുഴുവൻ പെയ്ത മഴയിൽ റോഡുകളിൽ വെള്ളം നിറഞ്ഞതു വൈകിട്ട് വൻ ഗതാഗതക്കുരുക്കിനു കാരണമായി. ഞായറാഴ്ച രാത്രിയും ഇടിയോടു കൂടിയ കനത്ത മഴയാണുണ്ടായത്. വർത്തൂർ(66 മില്ലിമീറ്റർ), സംപംഗി രാമനഗർ(41), ബെലന്തൂർ(36), മാറത്തഹള്ളി(33), എച്ച്എഎൽ(30), വന്നാർപേട്ട് എന്നിവിടങ്ങളിലാ ണ് കൂടുതൽ മഴ ലഭിച്ചത്.

ജൂൺ മുതൽ ഈ മാസം 16 വരെ കർണാടകയിൽ 736 മില്ലിമീറ്റർ മഴ ലഭിച്ചു. 766 മില്ലിമീറ്റർ മഴയാണ് ശരാശരി ലഭിക്കാറുള്ളത്. 8 ജില്ലകളിൽ ഇത്തവണ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. കർണാടകയിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group