Home Featured വിധാൻ സൗധയിലേക്ക് പ്രതിഷേധമറിയിച്ച് വീണ്ടും; സൈക്കിൾ ജാഥയുമായി കോൺഗ്രസ്

വിധാൻ സൗധയിലേക്ക് പ്രതിഷേധമറിയിച്ച് വീണ്ടും; സൈക്കിൾ ജാഥയുമായി കോൺഗ്രസ്

by admin

ബെംഗളൂരു : പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലവർധനയ്ക്കെതിരെ കോൺഗ്രസ് വിധാൻ സൗധയിലേക്കു സൈക്കിൾ ജാഥ സംഘടിപ്പിച്ചു.പിസിസി അധ്യക്ഷൻ ഡി.കെ .ശിവകുമാർ, കോൺഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ്യ എന്നിവർ സൈക്കിൾ ചവിട്ടിയാണ് ഇന്നലെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്.

പാർട്ടി എംഎൽഎമാരും എംഎൽസിമാരും മറ്റു നേതാക്കളും റാലിയിൽ അണിചേർന്നു. വിലവർധനയ്ക്കെതിരെ സഭാ സമ്മേളനം ആരംഭിച്ച് 13നു കോൺഗ്രസ് നിയമസഭയിലേക്ക് കാളവണ്ടി ജാഥ സംഘടിപ്പിച്ചിരുന്നു.

ബെംഗളൂരുവിൽ പെട്രോൾ ലീറ്ററിനു 104.70 രൂപയും ഡീസലിനു 94.04 രൂപയുമായിരുന്നു. ഇന്നലത്തെ വില.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group