ബംഗളുരു : ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിലുളള നമ്മ മെട്രോ ട്രെയിൻ സർവീസുകളുടെ സർവീസ് സമയം ദീർഘിപ്പിച്ചു.
ശനിയാഴ്ച മുതൽ എല്ലാ ദിവസവും രാവിലെ 6 മണി മുതൽ രാത്രി 10 മണിവരെ നഗരത്തിലെ പർപ്പിൾ, ഗ്രീൻ പാതകളിൽ സർവീസ് നടത്തുമെന്ന് ബി.എം.ആർ.സി.എൽ എം.ഡി. അഞ്ജും പർവേഷ് അറിയിച്ചു.
കെംപഗൗഡ സ്റ്റേഷൻ, ബൈയ്യപനഹള്ളി, കേങ്കേരി, നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്ന് രാത്രി 9.30 ന് യാത്ര തിരിക്കുന്ന ട്രെയിനുകൾ രാത്രി 10 മണിയോടെ യാത്രാ അവസാനിപ്പിക്കും.