Home Featured നിപ്പയ്ക്കെതിരെ കനത്ത സുരക്ഷയൊരുക്കി കർണാടക

നിപ്പയ്ക്കെതിരെ കനത്ത സുരക്ഷയൊരുക്കി കർണാടക

by admin

ബെംഗളൂരു: നിപ്പ യ്ക്കെതിരെ കനത്ത സുരക്ഷയൊരുക്കി കർണാടക. കഴിഞ്ഞ ദിവസം അയൽ സംസ്ഥാനമായ കേരളത്തിൽ നിപ്പ വൈറസ് സ്ഥിതീകരിച്ച് മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മുന്നൊരുക്കങ്ങൾ എർപ്പെടുത്തുന്നത്.

സംസ്ഥാനത്ത് നിപ്പ വൈറസ് ബാധയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നും അത് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. ശേഷം ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

നിപ്പ വൈറസ് (നിവി) അണുബാധ കേരളത്തിൽ സ്ഥിരീകരിച്ചതിന്റെ പശ്ചാതലത്തിൽ നിരീക്ഷണവും തയ്യാറെടുപ്പും ശക്തിപ്പെടുത്താൻ സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. പ്രത്യേകിച്ച് കേരളത്തിന്റെ അതിർത്തി ഗ്രാമത്തിലുള്ളവർക്ക്.

പനി, മാറിയ മാനസിക നില, കടുത്ത ബലഹീനത, തലവേദന, ശ്വാസതടസം, ചുമ, ഛർദ്ദി, പേശി വേദന, ഹൃദയാഘാതം, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ള കേരളത്തിൽ നിന്ന് വരുന്ന എല്ലാവരെയും നിരീക്ഷിക്കണമെന്ന് അധികൃതരോട് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group