Home കർണാടക ബെംഗളൂരു സബര്‍ബനില്‍ കുതിക്കാനൊരുങ്ങുന്നു; യാഥാര്‍ഥ്യമാകാൻ രണ്ട് ഇടനാഴികള്‍, ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായി

ബെംഗളൂരു സബര്‍ബനില്‍ കുതിക്കാനൊരുങ്ങുന്നു; യാഥാര്‍ഥ്യമാകാൻ രണ്ട് ഇടനാഴികള്‍, ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായി

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം കൂടുതല്‍ ശക്തവും സുഗമവുമാക്കുന്നതിനുള്ള പദ്ധതിയായ ബെംഗളൂരു സബർബൻ റെയില്‍ പദ്ധതി നടപടികള്‍ വേഗത്തില്‍.സബർബൻ റെയില്‍ പദ്ധതിയിലെ രണ്ട് ഇടനാഴികള്‍ക്കായുള്ള ടെൻഡർ നടപടികള്‍ പൂർത്തിയായി.സബർബൻ റെയില്‍ പദ്ധതിയിലെ നാല് ഇടനാഴികളില്‍ രണ്ടെണ്ണമായ മല്ലിഗെ ലൈൻ (ഇടനാഴി 2), കനക ലൈൻ (ഇടനാഴി 4) എന്നിവയിലെ സിവില്‍ നിർമാണ പ്രവർത്തനങ്ങള്‍ക്കായുള്ള ടെൻഡർ നടപടികള്‍ കെ-റൈഡ് (K-RIDE) പൂർത്തിയാക്കി.

കനക ലൈനിലെ (ഇടനാഴി 4) ശേഷിക്കുന്ന രണ്ട് സിവില്‍ വർക്ക് പാക്കേജുകള്‍ക്കായി കെ-റൈഡ് ടെൻഡർ ക്ഷണിച്ചു. ഇതോടെ ഈ രണ്ട് ഇടനാഴികളിലുമുള്ള എല്ലാ പാക്കേജുകള്‍ക്കായുള്ള ടെൻഡർ നടപടികളും പൂർത്തിയായി.പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കലും കൈമാറ്റവുമായി ബന്ധപ്പെട്ട് കെ-റൈഡും ലാർസൻ ആൻഡ് ടൂബ്രോയും (എല്‍ആൻഡ്ടി) തമ്മിലുണ്ടായ നീണ്ട തർക്കത്തെത്തുടർന്ന് എല്‍ ആൻഡ് ടി പദ്ധതിയില്‍ നിന്ന് പിന്മാറിയിരുന്നു.

ഇതിനെത്തുടർന്ന് ഈ രണ്ട് ഇടനാഴികളിലെയും നിർമാണ പ്രവർത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നു.കനക ലൈനിലെ ശേഷിക്കുന്ന പാക്കേജുകള്‍ക്കായി ടെൻഡർബെംഗളൂരുവിന്റെ തെക്ക് ഭാഗത്തുള്ള ഹീലാലിഗെയെയും വടക്ക് ഭാഗത്തുള്ള രാജാനുകുന്തെയെയും ബന്ധിപ്പിക്കുന്ന കനക ലൈനിലെ (ഇടനാഴി 4) പാക്കേജ് 3, പാക്കേജ് 4 എന്നിവയാണ് പുതിയ ടെൻഡറുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാക്കേജ് 3ല്‍ ബെല്ലന്ദൂരിനും ബെന്നിഗനഹള്ളിക്കും ഇടയില്‍ 3 കിലോമീറ്റർ ഗ്രൗണ്ട് ലെവല്‍ നിർമാണവും 4.3 കിലോമീറ്റർ എലിവേറ്റഡ് വയഡക്റ്റും (ഉയർത്തിയ പാത) ഉള്‍പ്പെടുന്നു. പാക്കേജ് 4-ല്‍ ജാക്കൂറിനും രാജാനുകുന്തെയ്ക്കും ഇടയില്‍ 5.2 കിലോമീറ്റർ എലിവേറ്റഡ് വയഡക്റ്റും 6.6 കിലോമീറ്റർ ഗ്രൗണ്ട് ലെവല്‍ നിർമാണവുമാണുള്ളത്.

ഇതില്‍ 1.7 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ഡബിള്‍ ഡെക്കർ വയഡക്റ്റും ഉള്‍പ്പെടുന്നു; ഇതിന്റെ താഴത്തെ തട്ടിലൂടെ ഇടനാഴി 4ഉം, മുകളിലത്തെ തട്ടിലൂടെ ‘ഇടനാഴി 1’-ഉം കടന്നുപോകും.ഇടനാഴി 4ലെ മറ്റ് രണ്ട് സിവില്‍ വർക്ക് പാക്കേജുകള്‍ കെ-റൈഡ് നേരത്തെ അനുവദിച്ചിരുന്നു. ബെന്നിഗനഹള്ളിക്കും ജാക്കൂറിനും ഇടയിലുള്ള ഭാഗം ഉള്‍പ്പെടുന്ന പാക്കേജ് 1, 342 കോടി രൂപയ്ക്ക് ആർഎൻഎസ് ഇൻഫ്രാസ്ട്രക്ചർ – ഗായത്രി പ്രോജക്‌ട്സ് JV’ക്ക് നല്‍കി. ഇതില്‍ 6.2 കിലോമീറ്റർ ഗ്രൗണ്ട് ലെവല്‍ നിർമാണവും 3.6 കിലോമീറ്റർ എലിവേറ്റഡ് വയഡക്റ്റും ഉള്‍പ്പെടുന്നു. ഹീലാലിഗെ – ബെല്ലന്ദൂർ ഭാഗം ഉള്‍പ്പെടുന്ന പാക്കേജ് 2, 169 കോടി രൂപയ്ക്ക് ആർഎൻഎസ് ഇൻഫ്രാസ്ട്രക്ചറിന് നല്‍കി. 13 കിലോമീറ്റർ ദൈർഘ്യമുള്ള നിലംനിരപ്പിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.മല്ലിഗെ ലൈൻ ടെൻഡർ നടപടികള്‍ പൂർത്തിയായിബെന്നിഗനഹള്ളിയെയും ചിക്കബാനാവരയെയും ബന്ധിപ്പിക്കുന്ന 25 കിലോമീറ്റർ ദൈർഘ്യമുള്ള കോറിഡോർ 2 അഥവാ ‘മല്ലിഗെ ലൈനി’ലെ സിവില്‍ നിർമാണ ജോലികള്‍ക്കായുള്ള ടെൻഡർ നടപടികള്‍ കെ-റൈഡ് പൂർത്തിയാക്കി.

ബെന്നിഗനഹള്ളി – ചിക്കബാനാവര ഭാഗം ഉള്‍പ്പെടുന്ന പാക്കേജ് 1, 666 കോടി രൂപയ്ക്ക് സെമിൻഡിയ പ്രോജക്‌ട്സ് ലിമിറ്റഡിന് നല്‍കി. അദാനി ഗ്രൂപ്പിന്റെ പിന്തുണയുള്ള ഈ കമ്പനി മുൻപ് ഐടിഡി സിമന്റേഷൻ ഇന്ത്യ ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 2026 ഒക്ടോബർ 29നാണ് കരാർ നല്‍കിയത്. 24 മാസത്തിനുള്ളില്‍ നിർമാണം പൂർത്തിയാക്കണം. ചിക്കബാനാവരയ്ക്കും യശ്വന്ത്പൂരിനും ഇടയിലുള്ള ഭാഗം ഉള്‍പ്പെടുന്ന പാക്കേജ് 2, 263.4 കോടി രൂപയ്ക്ക് പിജെബി – സിവിസിസി (PJB-CVCC) സംയുക്ത സംരംഭത്തിന് നല്‍കി. യശ്വന്ത്പൂർ – ബെന്നിഗനഹള്ളി ഭാഗം ഉള്‍പ്പെടുന്ന ‘പാക്കേജ് 3’, 106.2 കോടി രൂപയ്ക്ക് പിജെബി എൻജിനീയേഴ്സിന് നല്‍കി.പദ്ധതി വൈകാൻ കാരണമായത് പലവിധ കാരണങ്ങള്‍148 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിക്ക് 2020 ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ അനുമതി നല്‍കിയത്. 2026ല്‍ പദ്ധതി പൂർത്തിയാക്കണമെന്നതായിരുന്നു സമയപരിധി. 2022 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് തറക്കല്ലിടുകയും 40 മാസത്തിനുള്ളില്‍ ഇത് പൂർത്തിയാക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

നാല് ഇടനാഴികളുള്ള പദ്ധതി പിന്നീട് പലവിധ കാരണങ്ങളാല്‍ വൈകുകയായിരുന്നു. ടെൻഡർ നടപടിയില്‍ കാലതാമസ്സം, ട്രെയിൻ കോച്ചുകളുടെ ലഭ്യത വൈകല്‍, ട്രെയിൻ കോച്ചുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിലെ താമസ്സം എന്നിങ്ങനെയുള്ള നിരവധി പ്രതിസന്ധികള്‍ പദ്ധതി നേരിട്ടു.അവസാന തീയതി 2030 മാർച്ച്‌ വരെപദ്ധതി പൂർത്തിയാക്കേണ്ട അവസാന തീയതി ആദ്യം 2026 ഒക്ടോബർ ആയിരുന്നുവെങ്കിലും നടപടികള്‍ പൂർത്തിയാക്കാത്തതിനാല്‍ 2030 മാർച്ച്‌ വരെ നീട്ടിയിട്ടുണ്ട്. 25 കിലോമീറ്റർ ദൈർഘ്യമുള്ള മല്ലിഗെ ലൈൻ 2028 ഡിസംബറിലും 46 കിലോമീറ്റർ ദൈർഘ്യമുള്ള കനക ലൈൻ 2029 ജൂണിലും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 41 കിലോമീറ്റർ ദൈർഘ്യമുള്ള സമ്പികെ ലൈൻ 35 കിലോമീറ്റർ ദൈർഘ്യമുള്ള പരിജാത ലൈൻ’എന്നിവ 2030 മാർച്ചോടെ പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group