Home കർണാടക ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനില്‍ 14 മുതല്‍ യാത്ര ചെയ്യാം; സ്റ്റേഷനുകളും നിരക്കും അറിയാം

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനില്‍ 14 മുതല്‍ യാത്ര ചെയ്യാം; സ്റ്റേഷനുകളും നിരക്കും അറിയാം

ബെംഗളൂരു നിവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നമ്മ മെട്രോയുടെ എലവേറ്റഡ് പിങ്ക് ലൈൻ ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്.നവംബർ 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഫ്ലാഗ് ഓഫ് ചെയ്യും. 14 നാണ് പാത പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുക.ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൻ്റെ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഉദ്ഘാടന പരിപാടി നടക്കുക. അതിനുശേഷം തവരേക്കര മുതല്‍ ഐഐഎംബി സ്റ്റേഷൻ വരെ പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്യും. 14 ന് രാവിലെ 6 മുതലായിരിക്കും മെട്രോ ട്രെയിൻ സർവ്വീസ് ആരംഭിക്കുക. നാല് ട്രെയിനുകളാണ് ആദ്യ ഘട്ടത്തില്‍ പാതയില്‍ വിന്യസിക്കുക. തിരക്കുള്ള സമയങ്ങളില്‍ 8 മിനിറ്റ് ഇടവേളകളില്‍ ട്രെയിൻ സർവ്വീസ് നടത്തും.

ബെംഗളൂരു പിങ്ക് ലൈൻകലേന അഗ്രഹാര മുതല്‍ നാഗവാര വരെ 21.26 കിമി നീളുന്നതാണ് പിങ്ക് ലൈൻ പാത. ഇതില്‍ കലേന അഗ്രഹാര മുതല്‍ തവരേക്കരെ വരെ 7.5 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് പിങ്ക് ലൈൻ ആണ് ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്. കലേന അഗ്രഹാര, ഹുലിമാവു, ഐഐഎംബി , ജെപി നഗർ നാലാം ഘട്ടം, ജയദേവ ഹോസ്പിറ്റല്‍, താവരെകെരെ എന്നിങ്ങനെ ആറ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നതാണ് ഈ പാത. ജയദേവയാണ് ഈ പാതയിലെ പ്രധാന സ്റ്റേഷൻ . ഇവിടെ വെച്ചാണ് യെല്ലോ ലൈനിലേക്ക് മാറാൻ സാധിക്കുക.പിങ്ക് ലൈനില്‍ ആകെ 18 സ്റ്റേഷനുകളാണ് ഉണ്ടാകുക. 13.76 കിമി ഭാഗം അണ്ടർഗ്രൌണ്ട് പാതയാണ്.

ഡയറി സർക്കിളിനെ നാഗവാരി വഴി എംജി റോഡൂമായി ബന്ധിപ്പിക്കുന്നതാണ് ഈ പാത. അടുത്ത വർഷമായിരിക്കും പാത തുറക്കുക.പിങ്ക് ലൈൻ പാതയിലെ യാത്ര നിരക്ക് എത്രയാകും എന്നത് സംബന്ധിച്ച്‌ ബി എം ആർ സി എല്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ 10 മുതല്‍ 90 രൂപ വരെ ആയിരിക്കും മുഴുവൻ പാതയിലേയും യാത്ര നിരക്ക് എന്നാണ് കണക്കാക്കപ്പെടുന്നത്. പിങ്ക് ലൈൻ യാഥാർത്ഥ്യമാകുന്നതോടെ ബെംഗളൂരു നമ്മ മെട്രോ പാത നെറ്റ്വർക്ക് ദൈർഘ്യം 103. 6 കിമിയാകും. ഇതോടെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ മെട്രോ നെറ്റ്വർക്കാകും ബെംഗളൂരിലേത്.

You may also like

error: Content is protected !!
Join Our WhatsApp Group