Home തിരഞ്ഞെടുത്ത വാർത്തകൾ ദീപാവലി ആഘോഷത്തിനിടെ വീടിനു തീപിടിച്ച്‌ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു

ദീപാവലി ആഘോഷത്തിനിടെ വീടിനു തീപിടിച്ച്‌ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ദീപാവലി ആഘോഷത്തിനിടെ വീടിനു തീപിടിച്ച്‌ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. ഉത്തം ത്രിംബക് കരണ്ടെ, ചന്ദ്രകല ഉത്തം കരണ്ടെ, ഗോവിന്ദ് ഉത്തം കരണ്ടെ, ജ്യോതി ഗോവിന്ദ് കരണ്ടെ, ഗായത്രി ഗോവിന്ദ് കരണ്ടെ, സിദ്ധി ഗോവിന്ദ് കരണ്ടെ എന്നിവരാണ് മരിച്ചത്.ധരാശിവ് ജില്ലയിലെ യെദ്ഷിയില്‍ ഞായറാഴ്ച പുലർച്ചെ 2.30-നാണ് തീപിടിത്തമുണ്ടായത്.ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കത്തിച്ചുവച്ച നിലവിളക്കില്‍ നിന്നോ ചിരാതില്‍ നിന്നോ തീ പടർന്നതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

താഴത്തെ നിലയില്‍ പലചരക്ക് കടയും മുകള്‍നിലയില്‍ കുടുംബം താമസിക്കുന്ന വീടുമാണ് രണ്ട് നിലകളുള്ള ഈ കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിലെ കടയില്‍ വലിയ അളവില്‍ പാചക എണ്ണയും നെയ്യും സൂക്ഷിച്ചിട്ടുണ്ടായിരുന്നതിനാല്‍ തീ നിമിഷനേരംകൊണ്ട് മുകള്‍നിലയിലേക്ക് അതിവേഗം പടരുകയായിരുന്നു. പുലർച്ചെയായതിനാല്‍ ഉറക്കത്തിലായിരുന്ന ആറുപേരും മുകള്‍നിലയില്‍ കുടുങ്ങിപ്പോവുകയും ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group