Home തിരഞ്ഞെടുത്ത വാർത്തകൾ ‘ചത്ത ശവമായിട്ടാണ് കിടന്നുറങ്ങുക, എന്നിട്ടും വെളുപ്പിനേ തപ്പാനിറങ്ങി’; ഷിജിനെ പ്രശംസിച്ച്‌ എല്‍ദോ

‘ചത്ത ശവമായിട്ടാണ് കിടന്നുറങ്ങുക, എന്നിട്ടും വെളുപ്പിനേ തപ്പാനിറങ്ങി’; ഷിജിനെ പ്രശംസിച്ച്‌ എല്‍ദോ

ബിഗ് ബോസിലെ ആറ്റംബോബ് ടാസ്കില്‍ ഷിജിനെ പ്രശംസിച്ച്‌ ഈ സീസണിലെ മല്‍സരാർത്ഥികളില്‍ ഒരാളായിരുന്ന എല്‍ദോ. ഷിജിനെയോർത്ത് ഒരുപാട് അഭിമാനവും സന്തോഷവും തോന്നിയെന്ന് എല്‍ദോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.”ഈ സീസണ്‍ മൊത്തത്തില്‍ ഒന്ന് തണുത്ത് തുടങ്ങിയതായിരുന്നു. ഞാൻ തന്നെ എല്ലാ എപ്പിസോഡുകളും കാണാറില്ല. പക്ഷേ, ഷിജിൻ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. പെർഫോമൻസ് ഒക്കെ കഴിഞ്ഞ് ചത്ത ശവമായിട്ടാണ് അവിടെ കിടന്നുറങ്ങാറ്. എന്നിട്ടും അവൻ വെളുപ്പിനേ എഴുന്നേറ്റ് തപ്പാൻ പോയി.

ആരെന്തു പറഞ്ഞാലും ആ സമർപ്പണം അഭിനന്ദിച്ചേ പറ്റൂ. ആ അഞ്ച് ലക്ഷം രൂപ അവന് കിട്ടിയപ്പോള്‍ പ്രേക്ഷകൻ എന്ന നിലയില്‍ എനിക്കും സന്തോഷം തോന്നി. കഷ്ടപ്പെടുന്നവർക്ക് ഉറപ്പായും അതിന്റെ ഫലം കിട്ടും. ഈ ആഴ്ച ഷിജിന്റെ കയ്യിലാണ്”, എല്‍ദോ വീഡിയോയില്‍ പറഞ്ഞു.”പ്രിയ സുഹൃത്ത് ശിജിൻ, അഗ്നിപരീക്ഷയില്‍ അഖില്‍ മാരാരെ തോല്‍പ്പിച്ച ആ ടാസ്‌കും അതിനുശേഷം നടന്ന ചർച്ചയും ഇന്നും ഓർമയിലുണ്ട്. ബിഗ് ബോസ് ഹൗസിലേക്ക് പോകാൻ ഏറ്റവും യോഗ്യൻ ആരാണ്, അയോഗ്യൻ ആരാണ് എന്ന ചോദ്യത്തിന് അന്ന് ഞാൻ പിന്തുണച്ചത് നിന്നെയായിരുന്നു. ഒരുപക്ഷേ നിനക്കുവേണ്ടി ശബ്ദമുയർത്തിയത് ഞാൻ മാത്രമായിരിക്കാം.

അന്ന് ഞാൻ പറഞ്ഞ വാക്കുകള്‍ ഇന്നും ഓർമയുണ്ട്. ടാസ്‌കുകളില്‍ എന്തും കളിക്കാനും വിജയത്തിനായി ഏതറ്റം വരെയും പോകാനും നിനക്ക് കഴിയും. ചരിത്രത്തിലെ ഏറ്റവും വലിയ ബിഗ് ബോസ് ഗെയിമർമാരിലൊരാളായി ശിജിൻ മാറട്ടെ! നിന്റെ ഈ ഗെയിം ഇനിയും തുടരട്ടെ. ഒരുപാട് ഉയരങ്ങള്‍ കീഴടക്കാൻ സാധിക്കട്ടെ. ഹൃദയം നിറഞ്ഞ ആശംസകള്‍!”, എന്നാണ് വീഡിയോയ്ക്കൊപ്പം എല്‍ദോ കുറിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group