Home തിരഞ്ഞെടുത്ത വാർത്തകൾ എറണാകുളത്ത് ഹാലോവീന്‍ പാര്‍ട്ടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ലൈംഗികാതിക്രമം

എറണാകുളത്ത് ഹാലോവീന്‍ പാര്‍ട്ടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ലൈംഗികാതിക്രമം

കൊച്ചി: എറണാകുളത്ത് നടത്തിയ ഹാലോവീന്‍ പാര്‍ട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി.കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തില്‍ കടവന്ത്ര സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി. ആലുവയിലെ ഒരു റിസോര്‍ട്ടിലായിരുന്നു ഹാളോവീന്‍ പാര്‍ട്ടി നടത്തിയത്.

കഴിഞ്ഞമാസം 31 നായിരുന്നു പരിപാടി. ഏകദേശം 31 ഓളം പേരായിരുന്നുപങ്കെടുത്തത്. പരിപാടിക്കിടയിലാണ് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കടവന്ത്ര സ്വദേശി അലക്‌സാണ് പിടിയിലായിരിക്കുന്നത്.ഇയാളെ ഉടന്‍ ചോദ്യം ചെയ്യും. അലക്‌സിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്. അതേസമയം പരിപാടിയില്‍ ലഹരി ഉപയോഗം നടന്നിരുന്നോ എന്നാണ് പോലീസ് സംശയിക്കുന്നത്. അന്വേഷണം കുടുതല്‍ ആളുകളിലേക്ക് നീങ്ങുമെന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group