Home തിരഞ്ഞെടുത്ത വാർത്തകൾ നെടുമ്പാശ്ശേരി അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകും; സ്വകാര്യത വേണമെന്ന് സുഹൈൽ സജീവിന്റെ അമ്മ

നെടുമ്പാശ്ശേരി അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകും; സ്വകാര്യത വേണമെന്ന് സുഹൈൽ സജീവിന്റെ അമ്മ

കൊച്ചി:നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തില്‍ പ്രതികരണവുമായി പ്രതി സുഹൈല്‍ സജീവിൻ്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ്.നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകളാണെന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ലെന്നും നൂഹ സജീവ് പറഞ്ഞു.മരണപ്പെട്ടവരുടെ കുടുംബങ്ങളെ പറ്റുന്നത്ര പിന്തുണയ്ക്കും. കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും ഒട്ടേറെ അസത്യങ്ങള്‍ പ്രചരിക്കുകയാണെന്നും നൂഹ സജീവ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് നൂഹ സജീവിൻ്റെ പ്രതികരണം.മൂന്നു കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടത്. അതില്‍ അനുശോചനം അറിയിക്കുന്നു.

സ്നേഹത്തോടെ വളർത്തി വലുതാക്കിയ മക്കളെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറമാണ്.കുഞ്ഞ് നഷ്ടപ്പെടുമ്പോള്‍ അച്ഛനമ്മമാർക്ക് ഉണ്ടാകുന്ന വേദന തനിക്ക് മനസ്സിലാകും. തൻ്റെ വാക്കുകള്‍ അവരുടെ ദുഖത്തിന് കുറവാവില്ലെന്ന് അറിയാമെന്ന് നൂഹ സജീവ് പറയുന്നു.അപകടവുമായി ബന്ധപ്പെട്ട് നിയമം നിയമപരമായി മുന്നോട്ടുപോകട്ടെ. എല്ലാം സത്യസന്ധമായി നടക്കണം. സത്യമായ വാർത്ത മാത്രം പുറത്തുവരട്ടെ. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം ഒരുപാട് ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് അറിയാം.എല്ലാവർക്കും തങ്ങളോട് ദേഷ്യവും വിദ്വേഷവും തോന്നുമെന്ന് അറിയാം. ഇത്രയും ദുഷ്കരമായ സാഹചര്യത്തില്‍ തനിക്കും തൻ്റെ കുടുംബത്തിനും കുറച്ച്‌ സ്വകാര്യത നല്‍കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് നൂഹ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group