Home കർണാടക ബംഗളൂരുവില്‍ ഡീസല്‍ ലോറി മറിഞ്ഞ് വൻ തീപിടിത്തം, ഡ്രൈവറിന് അത്ഭുത രക്ഷ

ബംഗളൂരുവില്‍ ഡീസല്‍ ലോറി മറിഞ്ഞ് വൻ തീപിടിത്തം, ഡ്രൈവറിന് അത്ഭുത രക്ഷ

ബംഗളൂരു: ഹൈവേയില്‍ ഡീസല്‍ ലോറി മറിഞ്ഞ് വൻ തീപിടിത്തം. ബംഗളൂരുവിലെ നൈസ് റോഡില്‍ കനകപുര ടോള്‍ പ്ലാസ‌യ്ക്ക് സമീപമാണ് സംഭവം.അഞ്ജനപുരയില്‍ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഡ്രെയിനേജിലേക്ക് ഇടിച്ച്‌ മറിയുകയായിരുന്നു.മറിഞ്ഞ ടാങ്കറില്‍ നിന്ന് വൻതോതില്‍ തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ട ഡ്രൈവറും സഹായിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആരുടെയും പരിക്ക് സാരമല്ലെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group