Home തിരഞ്ഞെടുത്ത വാർത്തകൾ സൗദി അറേബ്യയില്‍ നഴ്‌സ് ഫിലോമിന മോചിതയായി; ജിദ്ദയില്‍ കസ്റ്റഡിയില്‍ എടുക്കാന്‍ കാരണം ഇതാണ്

സൗദി അറേബ്യയില്‍ നഴ്‌സ് ഫിലോമിന മോചിതയായി; ജിദ്ദയില്‍ കസ്റ്റഡിയില്‍ എടുക്കാന്‍ കാരണം ഇതാണ്

സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്ത മലയാളി നഴ്‌സ് ഫിലോമിന മോചിതയായി. സൗദിയില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ കൈവശം ഉണ്ടായതാണ് ഫിലോമിനക്ക് കുരുക്കായത്.വിശദമായ അന്വേഷണത്തില്‍ നഴ്‌സ് നിരപരാധിയാണ് എന്ന് തെളിഞ്ഞു. സൗദിയിലെ മലയാളി സന്നദ്ധ സംഘടനകളും എംബസിയും വിഷയത്തില്‍ ഇടപെട്ടിരുന്നു.ഫിലോമിനയെ കസ്റ്റഡിയില്‍ എടുത്ത ഉടനെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് കൈമാറിയിരുന്നു. അവര്‍ നഴ്‌സിനെ വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഫിലോമിന നിരപരാധിയാണ് എന്ന് ബോധ്യമായതും വിട്ടയച്ചതും. അവര്‍ റിയാദിലെ കിങ് ഫഹദ് ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഇനി റിയാദിലേക്ക് പോകുമെന്നാണ് വിവരം.വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ അയ്യന്‍കൊല്ലി സ്വദേശിയായ ഫിലോമിന രവി-സെല്‍വി ദമ്പതികളുടെ മകളാണ്. 40 ദിവസത്തെ അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് സൗദിയിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍.

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ അധികമായി റിയാദിലെ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ജിദ്ദ വഴി റിയാദിലേക്ക് പോകാനായിരുന്നു തീരുമാനം. തുടര്‍ന്നാണ് ഈ മാസം പത്തിന് ബെംഗളൂരുവില്‍ നിന്ന് ജിദ്ദയിലേക്ക് വിമാനം കയറിയത്.ജിദ്ദയില്‍ ഇറങ്ങിയ ശേഷം കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ചില പ്രശ്‌നങ്ങളുള്ളതായി കുടുംബത്തെ അറിയിച്ചു. മറ്റൊരിടത്തേക്ക് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു, ചില കടലാസില്‍ ഒപ്പുവെപ്പിച്ചു, പാസ്‌പോര്‍ട്ട് വാങ്ങി, എന്താണ് കാരണം എന്ന് അറിയില്ല, ബാഗ് കൊണ്ടുപോകാന്‍ മറ്റാരോടെങ്കിലും ആവശ്യപ്പെടാന്‍ നിര്‍ദേശിച്ചു… തുടങ്ങിയ കാര്യങ്ങളാണ് ഫിലോമിന വീട്ടുകാരെ അറിയിച്ചത്. പിന്നീട് ഫോണ്‍ ഓഫായി. ആശങ്കയിലായ വീട്ടുകാര്‍ നോര്‍ക്കക്കും എംബസിക്കും പരാതി നല്‍കി. തുടര്‍ന്ന് നടന്ന ഇടപെടലും ഫിലോമിനയുടെ മോചനത്തിന് സഹായിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group