Home covid19 വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ അതിര്‍ത്തി കടക്കാന്‍ ശ്രമം; തലപ്പാടിയില്‍ ഏഴ് പേര്‍ അറസ്റ്റില്‍

വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ അതിര്‍ത്തി കടക്കാന്‍ ശ്രമം; തലപ്പാടിയില്‍ ഏഴ് പേര്‍ അറസ്റ്റില്‍

by admin

കാസ‌ര്‍കോട്: വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഏഴ് പേര്‍ അറസ്റ്റില്‍.കേരള – കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വെച്ചാണ് മംഗളൂരു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ആറ് കാസര്‍ഗോഡ് സ്വദേശികളെയും ഒരു മംഗളൂരു സ്വദേശിയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കാസര്‍ഗോഡ് സ്വദേശികളായ മൂന്ന് യുവതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി സമാന രീതിയിലുള്ള സംഭവങ്ങള്‍ കേരള-കര്‍ണാടക അതിര്‍ത്തികളില്‍ നടന്നിരുന്നു. ഇതേ തുടര്‍ന്ന് അതിര്‍ത്തികളില്‍ കര്‍ശന പരിശോധനകളാണ് നടക്കുന്നത്. വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ കര്‍ണ്ണാടകയിലേക്ക് കടന്ന രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ‍

വെള്ളമുണ്ട എട്ടേനാല്‍ സ്വദേശികളായ അറക്ക ജാബിര്‍, തച്ചയില്‍ ഷറഫുദ്ദീന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പരിശോധനയില്‍ പിടിയിലായത്. തുടര്‍ന്ന് വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വയനാട് വെള്ളമുണ്ട എട്ടേനാലിലെ ചേമ്ബ്ര ട്രാവല്‍സ് ആന്‍ഡ് ടൂറിസം എന്ന ജനസേവന കേന്ദ്രം ഉടമ ഇണ്ടേരി വീട്ടില്‍ രഞ്ജിത്തിനെയാണ് അറസ്റ്റ് ചെയ്‌തത്‌. കര്‍ണ്ണാടക പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group