Home തിരഞ്ഞെടുത്ത വാർത്തകൾ മന്ത്രി ഒജെ ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധം; കാസര്‍കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്, ജാമ്യമില്ലാ കേസ്

മന്ത്രി ഒജെ ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധം; കാസര്‍കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്, ജാമ്യമില്ലാ കേസ്

കാസർകോട്: മന്ത്രി ഒജെ ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധത്തില്‍ കാസർകോട് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്.തൃക്കരിപ്പൂരിലെ സംഘർഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ രണ്ട് ജാമ്യമില്ലാ കേസുകള്‍ രജിസ്‌റ്റർ ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതില്‍ 13 പേർക്കെതിരെയും ലീഗ് പ്രവർത്തകനെ മർദിച്ചെന്ന പരാതിയില്‍ 12 ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെയുമാണ് കേസ്. ലീഗ് പ്രവർത്തനായ മുഹമ്മദ് സർഫ്രാസിനാണ് മർദ്ദനമേറ്റത്.കാഞ്ഞങ്ങാട്ട് 10 ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. നീലേശ്വരം സംഘർഷത്തില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവർത്തകർ റിമാൻഡിലായി. ചന്തേര പൊലീസ് സ്റ്റേഷനില്‍ രണ്ടും നീലേശ്വരം, ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനുകളില്‍ ഓരോന്ന് വീതവും കേസുകളാണ് എടുത്തത്. ഇനിയും പിടികൂടാനുള്ള പ്രതികള്‍ക്കായി അന്വേഷണത്തിലാണ് പൊലീസ്.

You may also like

error: Content is protected !!
Join Our WhatsApp Group