Home Featured ​ബെംഗളൂരു മെട്രോ നിർമാണം ; ഐ.ടി കമ്ബനികളോട്​ 2022 ഡിസംബര്‍ വരെ വര്‍ക്ക്​ അറ്റ്​ ഹോം നീട്ടണമെന്ന്​ നിര്‍ദേശിച്ച്‌​ സര്‍ക്കാര്‍

​ബെംഗളൂരു മെട്രോ നിർമാണം ; ഐ.ടി കമ്ബനികളോട്​ 2022 ഡിസംബര്‍ വരെ വര്‍ക്ക്​ അറ്റ്​ ഹോം നീട്ടണമെന്ന്​ നിര്‍ദേശിച്ച്‌​ സര്‍ക്കാര്‍

by admin

ബംഗളുരു: ​​െഎ.ടി കമ്ബനികളോട്​ വര്‍ക്ക്​ അറ്റ്​ ഹോം നീട്ടണമെന്ന്​ നിര്‍ദേശിച്ച്‌​ കര്‍ണാടക സര്‍ക്കാര്‍. ബാംഗ്ലൂര്‍ മെട്രോ റെയില്‍വെ കോര്‍പ്പറേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന സാഹചര്യത്തിലാണ്​ കോവിഡിനെ തുടര്‍ന്നേര്‍പ്പെടുത്തിയ വര്‍ക്ക്​ അറ്റ്​ ഹോം തുടരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്​.

2022 ഡിസംബര്‍ വരെ വര്‍ക്ക്​ അറ്റ് ഹോം​ നല്‍കണമെന്ന നിര്‍ദേശമാണ്​ ഇലക്​ട്രോണിക്​സ്​ ആന്‍റ്​ ഐ.ടി വകുപ്പ്​ സംസ്ഥാനത്തെ ഐ.ടി കമ്ബനികള്‍ക്ക്​ മുന്നില്‍ വെച്ചിരിക്കുന്നത്​. തിരക്കുകള്‍ നിയന്ത്രിക്കാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗം പൂര്‍ത്തികരിക്കാനും കൂടുതല്‍ പേര്‍ നഗരങ്ങളിലേക്കെത്താതിരിക്കുന്നതാണ്​ നല്ലതെന്നാണ്​ സര്‍ക്കാര്‍ വിലയിരുത്തല്‍.

കോവിഡ്​ രണ്ടാം ഘട്ട വ്യാപനം നിയന്ത്രണ വിധേയമായതോടെ കര്‍ണാടകയില്‍ സ്​കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. രണ്ട് ശതമാനത്തില്‍ താഴെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിലാണ്​ ഇളവുകള്‍ നല്‍കിയത്​. ബം​​ഗ​​ളൂ​​രു​​വി​​ല്‍ കു​​ട്ടി​​ക​​ള്‍​​ക്കി​​ട​​യി​​ല്‍ കോ​​വി​​ഡ് വ്യാ​​പ​​നം വ​​ര്‍​​ധി​​ക്കു​​ന്നു​​വെ​​ന്നും മൂ​​ന്നാം​​ഘ​​ട്ട വ്യാ​​പ​​നത്തിന്‍റെ സൂ​​ച​​ന​​യെ​​ന്നു​​മു​​ള്ള റി​​പ്പോ​​ര്‍​​ട്ടു​​ക​​ള്‍ ബി.​​ബി.​​എം.​​പി ത​​ള്ളിയിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group