ബെംഗളൂരൂ: വയറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 11 കോടിയുടെ കൊക്കെയിനുമായി നൈജീരിയക്കാരന് അറസ്റ്റില്‍.
ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ നിന്നു ബെംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ നൈജീരിയക്കാരനാണ് വന്‍ മയക്കുമരുന്ന് ശേഖരവുമായി അറസ്റ്റിലായത്.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ ബാഗേജ് പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
തുടര്‍ന്നു സ്കാനിങ് നടത്തിയാണു വയറിനുള്ളില്‍ കൊക്കെയ്ന്‍ പൊതികള്‍ കണ്ടെത്തിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) അധികൃതര്‍ അറസ്റ്റ് ചെയ്ത യുവാവിനെ വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ചു കൊക്കെയ്ന്‍ പുറത്തെടുത്തു.