Home ചെന്നൈ ‘ഇടത് പാര്‍ട്ടികളുടെ പിന്തുണയോ ഉദ്യോഗസ്ഥരോ? ഏത് വേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കുക’: വിജയ്‌ക്കെതിരെ CPM

‘ഇടത് പാര്‍ട്ടികളുടെ പിന്തുണയോ ഉദ്യോഗസ്ഥരോ? ഏത് വേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കുക’: വിജയ്‌ക്കെതിരെ CPM

by ടാർസ്യുസ്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇടത് പാർട്ടികള്‍ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളില്‍ വിദ്യാർത്ഥികള്‍ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കാർ ഉത്തരവിനും, ഇടത് നേതാക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള തഹസീല്‍ദാറുടെ നീക്കത്തിനും പിന്നില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഗൂഢാലോചനയാണെന്ന് സി.പി.എം.തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖം ആരോപിച്ചു. ചെന്നൈയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.“ഇന്റലക്ച്വല്‍ നക്സലുകള്‍” എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻപത്തെ പ്രസ്താവന ചൂണ്ടിക്കാട്ടിയ ഷണ്മുഖം, തമിഴ്‌നാട് സർക്കാരും കേന്ദ്ര സർക്കാരും ഇടത് പ്രസ്ഥാനങ്ങള്‍ക്കെതിരെ ഒന്നിച്ചു പ്രവർത്തിക്കുകയാണോ എന്ന് സംശയം പ്രകടിപ്പിച്ചു.

ഉദ്യോഗസ്ഥരെക്കൊണ്ട് ഭരണം നടത്തിക്കണോ അതോ ഇടത് പാർട്ടികളുടെ പിന്തുണയോടെ ഭരണത്തില്‍ തുടരണോ എന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തീരുമാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സംഭവത്തില്‍ ചീഫ് സെക്രട്ടറി എം. സായികുമാറിനെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ദിണ്ഡിഗല്‍ തഹസീല്‍ദാരെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയത് കൊണ്ട് മാത്രം നടപടി പൂർത്തിയാകില്ലെന്നും സി.പി.എം വ്യക്തമാക്കി. വിഷയത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യനും സർക്കാരിനെതിരെ രംഗത്തെത്തി.

You may also like

error: Content is protected !!
Join Our WhatsApp Group