ബെംഗളൂരു: നാല് വയസ് പ്രായമുള്ള മകനും 34കാരനുമായ അച്ഛനും വീട്ടില്‍ മരിച്ച നിലയില്‍.തിങ്കളാഴ്ച രാവിലെയാണ് ഗട്ടേ ഭാസവേശ്വർ നഗറിലെ വീട്ടില്‍ 34കാരനെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അഭിനന്ദൻ എന്നയാളെയും മകനേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിനന്ദന്റെ ഭാര്യയായ ഹരിണിയെ കാണാതായിട്ടുണ്ട്. നോർത്ത് ബെംഗളൂരുവിലെ ചിക്കഭവനയിലാണ് സംഭവം.ഓഗസ്റ്റ് 17ന് രാത്രി 10 മണിക്കും ഓഗസ്റ്റ് 16 രാവിലെ 6 മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ബന്ധുവാണ് യുവാവിനേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം അഭിനന്ദന്റെ അമ്മ ഭാഗ്യാമ്മയെ അറിയിക്കുന്നത്.മുഖത്തും ശരീരത്തും പരിക്കുകളും തലയിലും പരിക്കേറ്റ ചോരയൊലിക്കുന്ന നിലയിലാണ് അഭിനന്ദന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ മരുമകള്‍ക്കെതിരെയാണ് പരാതി ഉന്നയിച്ചിട്ടുള്ളത്.