തിരുവനന്തപുരം: കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധികള്‍ക്കിടയില്‍ ഒരു പൊന്നോണം കൂടി. മലയാളിയുടെ ദേശീയ ഉത്സവമായ ഒാണം ആഘോഷിക്കാന്‍ നാടും നഗരവും ഒരുങ്ങി.
കോവിഡ് മാനദണ്ഡങ്ങള്‍ നിലവിലുള്ളതിനാല്‍ മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇക്കുറി പൊതു ഇടങ്ങളിലെ ആഘോഷങ്ങളും ഒത്തുചേരലുകളുമൊന്നുമില്ലാതെയാണ് ഒാണം കടന്നുപോകുന്നത്.
കഴിവതും വീടുകളില്‍ ആഘോഷിക്കണമെന്നും ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നുമാണ് സര്‍ക്കാറിെന്റ ഉപദേശവും. മുന്‍വര്‍ഷങ്ങളില്‍ സര്‍ക്കാറിെന്റ നേതൃത്വത്തില്‍ നടത്തിവന്ന ഒാണാഘോഷ പരിപാടികളെല്ലാം ഇക്കുറി വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകളിലാണ്.
ഒാണ്‍ലൈന്‍ വഴിയുള്ള ഒാണസദ്യയാണ് ഹോട്ടലുകളില്‍നിന്ന് നല്‍കുന്നത്. ഒാണസദ്യ ഒരുക്കുന്നതിനും ഒാണക്കോടികള് വാങ്ങുന്നതിനും മിക്കയിടങ്ങളിലും ഉത്രാടനാളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വഴിയോരകച്ചവടങ്ങളും പൊടിപൊടിച്ചു.
തുണിക്കടകളിലും മാര്‍ക്കറ്റുകളിലുമാണ് ഏറെ തിരക്കനുഭവപ്പെട്ടത്. ഒാണം ഫെയറുകള്‍ ഉള്‍പ്പെടെ സര്‍ക്കാറിെന്റ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. ഒാണസദ്യക്കുള്ള പച്ചക്കറികള്‍ വാങ്ങാന്‍ ഹോര്ട്ടികോര്പ്പിെന്റ സ്റ്റാളുകള്‍ ഉള്‍െപ്പടെ തയാറാക്കിയിട്ടുണ്ട്.