Home Featured ബംഗളൂരു: ദലിതരുടെ വീടുകള്‍ക്ക് കൂട്ടത്തോടെ തീയിട്ടു; 101 പേര്‍ക്ക് ജീവപര്യന്തം

ബംഗളൂരു: ദലിതരുടെ വീടുകള്‍ക്ക് കൂട്ടത്തോടെ തീയിട്ടു; 101 പേര്‍ക്ക് ജീവപര്യന്തം

by admin

ബംഗളൂരു: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ ദലിത് വിഭാഗത്തിന്റെ കുടിലുകള്‍ കത്തിക്കുകയും അതിക്രമിക്കുകയും ചെയ്ത കേസില്‍ 101 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ.കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയരുന്നു.2014 ആഗസ്റ്റ് 28ന് ഗംഗാവതി താലൂക്കിലെ മരകുമ്ബി ഗ്രാമത്തിലായിരുന്നു സംസ്ഥാനത്തെ നടുക്കിയ സംഭവം ഉണ്ടായത്. ബാര്‍ബര്‍ ഷോപ്പിലും ഹോട്ടലുകളിലും ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

സംഭവം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.തുടര്‍ന്ന് പ്രതികള്‍ ദലിത് വിഭാഗക്കാര്‍ താമസിച്ച വീടുകള്‍ക്ക് നേരെ തീയിടുകയായിരുന്നു. 117 പ്രതികളില്‍ 16 പേര്‍ വിചാരണയ്ക്കിടെ മരിച്ചതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി യമുനയിലെ മലിനജലത്തിലിറങ്ങി; ഡല്‍ഹി ബിജെപി അധ്യക്ഷന്റെ ശരീരം ചൊറിഞ്ഞുതടിച്ച്‌ ആശുപത്രിയില്‍

ഡല്‍ഹിയിലെ ആം ആദ്മി സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യമുനാനദിയിലെ മലിനജലത്തില്‍ മുങ്ങിക്കുളിച്ച ഡല്‍ഹി ബി.ജെ.പി.അധ്യക്ഷനെ ശരീരം ചൊറിഞ്ഞുതടിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യമുനാശുദ്ധീകരണത്തിന് ഡല്‍ഹി സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാരോപിച്ചുള്ള പ്രതിഷേധത്തിലായിരുന്നു ബി.ജെ.പി. നേതാവ് വീരേന്ദ്ര സച്‌ദേവ യമുനയിലിറങ്ങിയത്.

സർക്കാരിന്റെ തെറ്റിന് നദിയോട് മാപ്പുചോദിച്ച്‌ പ്രസ്താവനയും നടത്തി. ആർ.എം.എല്‍. ആശുപത്രിയില്‍ ചികിത്സതേടിയ അദ്ദേഹത്തിന് ഡോക്ടർമാർ മൂന്നുദിവസത്തേക്ക് മരുന്നുനല്‍കി. കാലാവസ്ഥ മാറിത്തുടങ്ങിയതോടെ യമുനാനദിയില്‍ കുറച്ചുദിവസമായി വിഷപ്പത രൂപപ്പെടുന്നുണ്ട്. അത് ബി.ജെ.പി. ഭരിക്കുന്ന അയല്‍സംസ്ഥാനങ്ങള്‍ വ്യവസായകേന്ദ്രങ്ങളില്‍നിന്നുള്ള മലിനജലം നദിയിലേക്ക് തള്ളുന്നതിനാലാണെന്നാണ് എ.എ.പി. ആരോപിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group