Home Featured റാമുവും ജാനുവും ശരിക്കും ഒന്നിച്ചോ, ബട്ട് ഇൻ പാരലല്‍ യൂണിവേഴ്സ്; വൈറലായ ചിത്രങ്ങള്‍ക്ക് പിന്നിലെ സസ്പെൻസ്

റാമുവും ജാനുവും ശരിക്കും ഒന്നിച്ചോ, ബട്ട് ഇൻ പാരലല്‍ യൂണിവേഴ്സ്; വൈറലായ ചിത്രങ്ങള്‍ക്ക് പിന്നിലെ സസ്പെൻസ്

by admin

തെന്നിന്ത്യയാകെ പ്രണയവും വിരഹവും നിറച്ച ചിത്രമാണ് ’96’. ത്രത്തില്‍ തൃഷയുടെയും വിജയ് സേതുപതിയുടെയും ചെറുപ്പകാലം അഭിനയിച്ചത് ഗൗരിയും ആദിത്യ ഭാസ്കറുമായിരുന്നു.

ഇരുവരുടെയും വിവാഹ വേഷത്തിലുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ ഇരുവരും വിവാഹിതരായെന്നുള്ള പ്രചാരണവും ഉണ്ടായി. എന്നാല്‍, ഈ ചിത്രത്തിന് പിന്നിലെ സസ്പെൻസ് പുറത്ത് വന്നിരിക്കുകയാണ്.

ഹോട്ട്സ്പോട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് വൈറലാകുന്നത്. ഗൗരിയും ആദിത്യ ഭാസ്കറും ഒന്നിച്ചെത്തുന്ന തമിഴ് ചിത്രമാണ് ഹോട്ട് സ്പോട്ട്. വിഘ്നേഷ് കാർത്തിക്കാണ് സംവിധാനം. കലൈയരശൻ, സാൻഡി മാസ്റ്റർ, ജനനി, ആദിത്യ അമ്മു അഭിരാമി തുടങ്ങിയ യുവതാര നിരയാണ് റൊമാൻറിക് കോമഡിയായ ചിത്രത്തില്‍ അഭിനയിക്കുന്നത്.

റാമുവും ജാനുവും പാരലല്‍ യൂണിവേഴ്സില്‍ എന്ന അടിക്കുറിപ്പോടെ ഗൗരിയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ അതിവേഗം ഈ ചിത്രങ്ങള്‍ വൈറല്‍ ആവുകയും ചെയ്തു. മലയാളത്തിലും ഇപ്പോള്‍ സുപരിചിതയാണ് ഗൗരി. മാർഗംകളി, അനുഗ്രഹീതൻ ആന്റണി, അനുരാഗം, ലിറ്റില്‍ മിസ് റാവുത്തർ, ഒരു സർക്കാർ ഉത്പന്നം എന്നീ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group