തമിഴ്നാട് വാല്‍പ്പാറയില്‍ വീണ്ടും കുട്ടിയെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകൻ നൂറിൻ ഇസ്ലാമിനെ ആണ് പുലി കൊന്നത്.വേവർലി എസ്റ്റേറ്റിലാണ് സംഭവം.വൈകീട്ട് ആറുമണിയോടെയാണ് പാടിയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുന്നത്. കുട്ടിയെ പുലി കടിച്ചുകൊണ്ടുപോവുകയായിരുന്നു.
പിന്നീട് നാട്ടുകാർ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മാസങ്ങള്‍ക്ക് മുമ്ബാണ് വാല്‍പ്പാറയില്‍ വെച്ച് ജാർഖണ്ഡ് ദമ്ബതികളുടെ ആറുവയസുകാരി റോഷ്നിയെ പുലി ഭക്ഷിച്ചത്. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടില്‍ കയറിയായിരുന്നു പുലി പിടിച്ചുകൊണ്ടുപോയത്.
ഓണ്‍ലൈൻ ഗെയിമിന് പണം നല്‍കാത്തതിന് ബഹളമുണ്ടാക്കി ; സഹോദരിയുടെ മകനെ കട്ടിലില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്ന് 50കാരൻ
ഒന്നര വർഷത്തെ വിലക്കിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഓണ്‍ലൈൻ ഗെയിം കളിക്കാൻ പണം ആവശ്യപ്പെട്ട് വീട്ടുകാരുമായി ബഹളമുണ്ടാക്കി കൗമാരക്കാരൻ.സഹോദരിയുടെ മകനെ കട്ടിലില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്ന് 50കാരൻ. ബെംഗളൂരുവിലെ വിനായക നഗറിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നാലെ നാട് വിടാൻ ശ്രമിച്ച് പണമില്ലാതെ വന്നതോടെ മൂന്ന് ദിവസം അലഞ്ഞ് നടന്ന ശേഷം അൻപതുകാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.ഓഗസ്റ്റ് നാലിനാണ് 14കാരനായ അമോഗ് കീർത്തി കൊല്ലപ്പെട്ടത്.
രാത്രിയില്‍ ഫ്രീ ഫയർ എന്ന ഓണ്‍ലൈൻ ഗെയിമിനായി പണം നല്‍കിയില്ലെന്ന പേരില്‍ അമ്മാവനായ ജി ആർ നാഗപ്രസാദിനോട് അടക്കം വലിയ രീതിയില്‍ തർക്കിച്ച ശേഷമാണ് അമോഗ് കിടന്നുറങ്ങാൻ പോയത്. ഓണ്‍ലൈൻ ഗെയിമിന് കൗമാരക്കാരൻ അടിമയായതിന് പിന്നാലെ വീട്ടിലെ പതിവ് കാഴ്ചയായി ഇത്തരം വാക്കേറ്റം മാറിയിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ 50കാരന് 14കാരന് ആവശ്യപ്പെട്ട തുക നല്‍കാനായിരുന്നില്ല.
ഓഗസ്റ്റ് നാലിന് പുലർട്ടെ അഞ്ച് മണിയോടെ 14കാരനെ കട്ടിലില്‍ കെട്ടിയിട്ട ശേഷമാണ് 50കാരൻ കഴുത്തറുത്തത്. അടുക്കളയില്‍ ഉപയോഗിച്ചിരുന്ന കത്തിയുപയോഗിച്ചായിരുന്നു കൊലപാതകം.കത്തി കഴുകി തിരിച്ച് വച്ചതിന് പിന്നാലെ തുണി അടക്കമുള്ള സാധനങ്ങളുമായി വീട്ടില്‍ നിന്ന് ഇറങ്ങിയ 50കാരൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെങ്കിലും ആത്മഹത്യാശ്രമം ഉപേക്ഷിക്കുകയായിരുന്നു. മറ്റെവിടേക്കെങ്കിലും രക്ഷപ്പെടാനുള്ള ഉദ്ദേശത്തില്‍ മജസ്റ്റിക്കില്‍ എത്തിയെങ്കിലും കയ്യില്‍ പണമില്ലാത്തതിനാല്‍ മൂന്ന് ദിവസത്തോളം നഗരത്തിലൂടെ അലഞ്ഞ് തിരിയുകയായിരുന്നു.
ഇതിന് പിന്നാലെ സോലദേവനഹള്ളിയിലെ പൊലീസ് സ്റ്റേഷനില്‍ ഓഗസ്റ്റ് 7ന് ഇയാള്‍ ഹാജരാവുകയായിരുന്നു. അമ്മ വിവാഹ മോചിതയായതിന് പിന്നാലെ അമോഗ് അമ്മാവനൊപ്പമായിരുന്നു താമസിച്ചിരുന്നത്. മകന്റെ അലസ മട്ടിലുള്ള ജീവിത ശൈലിയില്‍ അച്ചടക്കം വരുത്താൻ ലക്ഷ്യമിട്ടാണ് അമോഗിന്റെ അമ്മ ശില്പ മകനെ നാഗപ്രസാദിന്റെ ഒപ്പം നിർത്തിയത്. കോടതിയില്‍ ഹാജരാക്കിയ നാഗപ്രസാദിനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.