രാജ്യത്ത് 77-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ അദ്ദേഹം ത്രിവര്‍ണ പതാക ഉയര്‍ത്തി.
ഗാര്‍ഡ് ഓണര്‍ സ്വീകരിച്ച ശേഷമാണ് അദ്ദേഹം പതാക ഉയര്‍ത്തിയത്. ഇത്തവണത്തേത് മോദിയുടെ തുടര്‍ച്ചയായ പത്താം സ്വാതന്ത്ര്യദിന പ്രസംഗമാണ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്ബുള്ള അദ്ദേഹത്തിന്റെ അവസാന പ്രസംഗമായതിനാല്‍ ഇത്തവണത്തെ സ്വാതന്ത്ര്യ ദിന പ്രസംഗം രാജ്യം ഉറ്റുനോക്കുന്നതാണ്.
2021-ല്‍ പ്രധാനമന്ത്രി ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ സമാപനവും ഇന്ന് കുറിക്കും. ഈ വര്‍ഷം, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 1,800 ഓളം വിശിഷ്ടാതിഥികളെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചിട്ടുണ്ട്. കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 1,800 ഓളം പ്രത്യേക അതിഥികളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ഈ വര്‍ഷം, 20,000-ലധികം ഉദ്യോഗസ്ഥരും സാധാരണക്കാരും സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നു.
ഹര്‍ ഘര്‍ തിരംഗ ക്യാമ്ബയിന്‍; പോസ്റ്റ് ഓഫീസുകളിലൂടെ വില്‍പ്പന നടത്തിയത് 2.5 കോടി ദേശീയ പതാകകള്‍
ഡല്‍ഹി: ഹര്‍ ഘര്‍ തിരംഗ ക്യാമ്ബയിനിന്റെ ഭാഗമായി ഏകദേശം 2.5 കോടി ദേശീയ പതാകകള്‍ പോസ്റ്റ് ഓഫീസുകളില്‍ വില്‍പ്പനയ്ക്കായി വിതരണം ചെയ്തു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 13 മുതല്‍ ഇന്നു വരെയാണു ‘ഹര്‍ ഘര്‍ തിരംഗ’ യജ്ഞം നടക്കുന്നത്.
ഓണ്‍ലൈനായും ഓഫ്ലൈനായും പതാകകള്‍ ലഭ്യമായിരുന്നു. കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം തയാറാക്കിയ പതാകകളാണു പോസ്റ്റല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വില്‍പന നടത്തിയത്. 25 രൂപയ്ക്കാണു ദേശീയ പതാക പോസ്റ്റ് ഓഫിസുകളില്‍ ലഭ്യമാക്കിയിരുന്നത്.
ഹര്‍ഘര്‍ തിരംഗ കഴിഞ്ഞ വര്‍ഷം ചെയ്ത എല്ലാ തയ്യാറെടുപ്പുകളും ഈ വര്‍ഷവും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പതാകകളുടെ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ വര്‍ഷം, ഏകദേശം 2.5 കോടി പതാകകള്‍ പോസ്റ്റ് ഓഫീസുകളില്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ കണക്ക് ഒരു കോടി ആയിരുന്നു’.
ഈ സംരംഭത്തിന്റെ ഭാഗമായി വകുപ്പ് പൊതുജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ദേശീയ പതാകകള്‍ വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചുമതലയുള്ള നിയുക്ത സ്ഥാപനമായി ഓഫ് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സാംസ്‌കാരിക മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.